വി.വി. പ്രകാശ് സ്മരണ പുതുക്കി ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

ജിദ്ദ: പ്രമുഖ കോൺഗ്രസ് നേതാവും മലപ്പുറം ഡി.സി.സി മുൻ അധ്യക്ഷനുമായിരുന്ന വി.വി. പ്രകാശിെൻറ അഞ്ചാമത് ചരമവാർഷികത്തോടനുബന്ധിച്ച് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. അഷ്റഫ് അഞ്ചാലൻ യോഗത്തിെൻറ ഉദ്ഘാടനം നിർവഹിച്ചു. വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന വി.വി. പ്രകാശിെൻറ സേവനങ്ങളെയും രാഷ്ട്രീയ പ്രതിബദ്ധതയെയും യോഗം അനുസ്മരിച്ചു.

അദ്ദേഹത്തിെൻറ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ എന്നും മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. യാസിർ നായിഫ്, ഫൈസൽ മക്കരപ്പറമ്പ്, നാസർ കോഴിത്തൊടി, സൈഫുദ്ദീൻ വാഴയിൽ, കമാൽ കളപ്പാടൻ, ഹർഷദ്, ഗഫൂർ വണ്ടൂർ എന്നിവർ സംസാരിച്ചു. യു. എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും സാജു റിയാസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Jeddah OICC Malappuram District Committee renews V.V. Prakash's memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.