സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അൽഹിലാൽ താരം സലേം അൽ ദൗസരിക്ക്​ കിങ്സ് കപ്പ് സമ്മാനിക്കുന്നു

അൽഖുലൂദിനെ വീഴ്ത്തി അൽഹിലാലിന് 10ാം കിങ്സ് കപ്പ് കിരീടം

ജിദ്ദ: ആവേശകരമായ പോരാട്ടത്തിനൊടുവിൽ അൽഖുലൂദിനെ പരാജയപ്പെടുത്തി അൽഹിലാൽ കിങ്സ് കപ്പ് കിരീടം ചൂടി. ജിദ്ദ കിങ് അബ്​ദുല്ല സ്പോർട്സ് സിറ്റിയിലെ അൽഇൻമ സ്​റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അൽഹിലാലി​െൻറ വിജയം. സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ജർമ്മൻ റഫറി ഡാനിയേൽ സീബർട്ട് ആണ് മത്സരം നിയന്ത്രിച്ചത്.

മത്സരത്തി​െൻറ തുടക്കത്തിൽ അൽഖുലൂദാണ് അൽഹിലാലിനെ ഞെട്ടിച്ചത്. കളി തുടങ്ങി നാലാം മിനിറ്റിൽ റാമിറോ ഹെൻറിക്വിലൂടെ അൽഖുലൂദ് ലീഡ് നേടി. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ അൽഹിലാൽ ശക്തമായി തിരിച്ചുവന്നു. 42-ാം മിനിറ്റിൽ നാസർ അൽദൗസാരിയിലൂടെ സമനില പിടിച്ച അൽഹിലാൽ, തൊട്ടുപിന്നാലെ തിയോ ഹെർണാണ്ടസിലൂടെ വിജയഗോളും കണ്ടെത്തി. ആദ്യ പകുതിയിലെ ഈ സ്കോർ (2-1) മത്സരാവസാനം വരെ നിലനിർത്താൻ അൽഹിലാലിനായി.

കിങ്സ് കപ്പ് ടൂർണമെൻറി​െൻറ 39-ാമത് പതിപ്പി​െൻറ കലാശപ്പോരാട്ടം കാണാൻ സ്വദേശികളും വിദേശികളുമടക്കം 55,857 കാണികളാണ് സ്​റ്റേഡിയത്തിലെത്തിയത്. ഈ വിജയത്തോടെ 10-ാം തവണ കിങ്സ് കപ്പ് സ്വന്തമാക്കിയ അൽഹിലാൽ ടൂർണമെൻറ്​ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്ലബ്ബായി മാറി. എട്ട് കിരീടങ്ങളുള്ള അൽഅഹ്​ലിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. അൽഇത്തിഹാദ് (ആറ്​), അൽനസ്ർ (അഞ്ച്​), അൽശബാബ് (മൂന്ന്​) എന്നിവരാണ് തൊട്ടുപിന്നാലെയുള്ള സ്ഥാനങ്ങളിൽ.

വിജയികളായ അൽഹിലാലിനെ അഭിനന്ദിച്ച സൗദി കായിക മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, മികച്ച പ്രകടനം കാഴ്ചവെച്ച അൽഖുലൂദ് ടീമിനും ആശംസകൾ നേർന്നു. സൗദി ഫുട്ബാളി​െൻറ അന്താരാഷ്​ട്ര നിലവാരവും പ്രശസ്തിയും വിളിച്ചോതുന്നതായിരുന്നു ഫൈനൽ മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Al-Hilal beats Al-Khulud to win 10th King's Cup title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.