യാംബു: വ്യവസായ നഗരത്തിെൻറ വഴിയോരങ്ങളെ പച്ചപുതപ്പിക്കാനുള്ള പദ്ധതിയുമായി യാംബു റോയൽ കമീഷൻ. തൈകൾ നട്ടും ചെടികൾ വ്യാപകമാക്കിയും മരുഭൂമിയെ പച്ചയണിയിക്കുകയാണ് റോയൽ കമീഷൻ കൃഷിവകുപ്പ്. നിലവിലുള്ള ഹരിതപ്രദേശം ഇരട്ടിയാക്കാൻ ലക്ഷ്യമാക്കി വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. റോയൽ കമീഷൻ പരിധിയിൽ 35 കടൽത്തീരങ്ങളിലുൾപ്പെടെ 4,25,000 മരങ്ങളും ധാരാളം കുറ്റിച്ചെടികളും ഉണ്ട്. കൂടുതൽ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്ന പ്രവർത്തനം തുടരുന്നു. റോയൽ കമീഷെൻറ നഴ്സറികളിൽ ഉൽപാദിപ്പിക്കുന്ന തൈകളാണ് നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നടുന്നത്. 30 ലക്ഷത്തിലധികം തൈകൾ തെരുവോരങ്ങളിൽ നട്ടു.
തീരദേശ നഗര പരിസ്ഥിതിക്ക് അനുയോജ്യമായ ഇടതൂർന്ന തണൽ മരങ്ങളും ഓക്സിജെൻറ അളവ് കൂട്ടാൻ സഹായിക്കുന്ന തെങ്ങുമാണ് കൂടുതലായി വളർത്തുന്നത്. മൂന്നു ഘട്ടങ്ങളിലുള്ള പദ്ധതികളാണ് ഊർജിതമാക്കുന്നത്. ആദ്യ ഘട്ടത്തിൽ വഴിയോരങ്ങൾ ഹരിതാഭമാക്കും. രണ്ടാം ഘട്ടത്തിൽ അയൽ പ്രദേശങ്ങളും മൂന്നാം ഘട്ടത്തിൽ ബീച്ചുകളും പാർക്കുകളും സമ്പൂർണമായി ഹരിതവത്കരിക്കും. നാല് പതിറ്റാണ്ട് മുമ്പ് യാംബു റോയൽ കമീഷെൻറ രൂപവത്കരണം മുതൽ മരുഭൂമിയെ പച്ചപ്പണിയിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ആവശ്യമായ ജലസേചന പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. വയർെലസ് സംവിധാനം വഴി ബന്ധിപ്പിച്ച 'പെരിഫറൽ കൺട്രോൾ'ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
തബൂക്ക്: അൽഉലയിലെ പൈതൃക സ്ഥലങ്ങളിൽ സന്ദർശകരെ ശനിയാഴ്ച മുതൽ പ്രവേശിപ്പിക്കും. സന്ദർശകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ അൽഉല റോയൽ കമീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. നിരവധി പൈതൃകസ്ഥലങ്ങളുള്ള മേഖലയാണ് അൽഉല. യുനസ്കോ പൈതൃക പട്ടികയിൽ ഇടംതേടിയ മദാഇൻ സ്വാലിഹും അതിലുൾപ്പെടും. അടുത്തിടെയാണ് സന്ദർശകർക്കാവശ്യമായ സേവനങ്ങൾ ഒരുക്കുന്നതിനാവശ്യമായ നവീകരണ ജോലികൾ പൈതൃക സ്ഥലങ്ങളിൽ പൂർത്തിയായത്. സന്ദർശകർക്കായി ആദ്യം തുറന്നുകൊടുക്കുന്ന സ്ഥലങ്ങളിൽ ദാദാൻ സൈറ്റും ജബൽ ഇക്മയും ഉൾപ്പെടുമെന്ന് റോയൽ കമീഷൻ അറിയിച്ചു.
ആവശ്യമായ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയ ശേഷമാണ് തീർഥാടകർക്ക് സൈറ്റുകൾ തുറന്നു കൊടുക്കുന്നത്. എല്ലാ സന്ദർശകരും കോവിഡ് പ്രോേട്ടാകോളുകൾ നിർബന്ധമായും പാലിക്കണം. ടിക്കറ്റ് ബുക്കിങ് മുൻകൂട്ടി നടത്തണം. വിമാനത്താവളത്തിൽ ശരീര താപനില പരിശോധിക്കും. പൈതൃക സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അൽഉല സന്ദർശനം എളുപ്പവും സുഗമവും സമാനതകളില്ലാത്ത അനുഭവവുമാക്കി മാറ്റുന്നതിന് സമ്പൂർണ സംവിധാനം ഏർപ്പെടുത്തുമെന്ന് അൽഉല ഗവർണറേറ്റിലെ റോയൽ കമീഷൻ ടൂറിസം മാർക്കറ്റിങ് വിഭാഗം മേധാവി ഫിലിപ്പ് ജോൺസ് പറഞ്ഞു.
ടൂറിസം വിസകൾ ആരംഭിച്ചാൽ വിദേശ ടൂറിസ്റ്റുകളും എത്തിത്തുടങ്ങും. പൈതൃക സ്ഥലങ്ങളിലെ വിവിധപ്രവർത്തനങ്ങളും പരിപാടികളും സംബന്ധിച്ച പ്രഖ്യാപനങ്ങളും വരും ആഴ്ചകളിലുണ്ടാകും. ശൈത്യകാലത്ത് നടപ്പാക്കുന്ന സാഹസിക പരിപാടികൾ ഇതിലുൾപ്പെടും. അൽഉലയിലെ പഴയ ടൗൺ പൊതുജനങ്ങൾക്ക് ഡിസംബർ ആദ്യം മുതൽ തുറന്നു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.