വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച ആശാ ഭോസ്ലേ സ്മരണാഞജലി പരിപാടിയിൽ അവരുടെ പാട്ടുകൾ ചേർത്ത് വിന്നി ജോണും സംഘവും അവതരിപ്പിച്ച നൃത്തം
ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസിെൻറ ആഭിമുഖ്യത്തിൽ ദമ്മാമിലെ തറവാട് റെസ്റ്റോറൻറ് ഹാളിൽ പ്രശസ്ത ഗായിക ആശാ ഭോസ്ലേയുടെ സ്മരണാർത്ഥം ‘ഏക് ശാം ആശാകെ നാം’ സംഗീതസന്ധ്യ സംഘടിപ്പിച്ചു. ഗ്ലോബൽ സെക്രട്ടറി ജനറലും ഗായകനുമായ മൂസക്കോയയുടെ നേതൃത്വത്തിൽ ദിവ്യ നവീൻ, അരുൺ നായർ, അനിലാ ദീപു, നീതു രാജേഷ്, സോഹിനി ദത്ത, നവ്യ വിനോദ്, അഭിഷേക് സത്യൻ, സൗമ്യ സജീവ്, ശ്രീലക്ഷ്മി മുരളി, സിദ്ധാർഥ് സത്യശീലൻ, നിമ്മിയ സിദ്ധാർഥ്, എൻ.കെ. ദിനേശൻ, രാജി അശോക്, അശോക് കുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ടീം ഫ്യൂഷൻ ഫ്ലാഷിെൻറ വിന്നി ജോണും സംഘവും അവതരിപ്പിച്ച നൃത്തം, നാട്യാഞ്ജലി നൃത്തകലാക്ഷേത്രയുടെ ഗ്രൂപ്പ് ഡാൻസ്, വിസ്മയ സജീഷിെൻറ സോളോ നൃത്തം, ശ്രീനികിത ദത്തയുടെ ഫ്യൂഷൻ ഫ്ലൂട്ട് എന്നിവ ചടങ്ങിന് കൊഴുപ്പേകി. യാസ്സർ അറഫാത്തും മാൻവിക അഭിലാഷും പരിപാടിയുടെ അവതാരകരായിരുന്നു. ചടങ്ങിൽ പ്രൊവിൻസ് പ്രസിഡൻറ് ഷമീം കാട്ടാക്കട അധ്യക്ഷത വഹിച്ചു. ചെയർമാൻ ഗുലാം ഫൈസൽ ലോക പരിസ്ഥിതി ദിനാഘോഷത്തിെൻറ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. ഗ്ലോബൽ വിമൻസ് കൗൺസിൽ ട്രഷറർ ജമീലാ ഹമീദ് പരിസ്ഥിതി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
ചടങ്ങിൽ അൽ ഖോബാർ പ്രൊവിൻസ് വിമൻസ് കൗൺസിൽ ചെയർപേഴ്സൺ അർച്ചന അഭിഷേക്, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡൻറ് (ഓർഗനൈസേഷൻ) അഭിഷേക് സത്യൻ, വൈസ് ചെയർപേഴ്സൺ ഷംല നജീബ്, കിഡ്സ് ക്ലബ് ഭാരവാഹി രഞ്ജു രാജ്, ജുബൈൽ പ്രൊവിൻസ് പ്രസിഡൻറ് മുബാറക് ഷാജഹാൻ, ജുബൈൽ മലയാളി സമാജം പ്രസിഡൻറ് ബൈജു അഞ്ചൽ, എക്സിക്യൂട്ടീവ് അംഗം മുരളി ഊട്ടുകുളം, ജുബൈൽ പ്രൊവിൻസ് ട്രഷറർ യു.വി. ഹാരിസ് എന്നിവർ ആശംസകൾ നേർന്നു.
പുതിയ അംഗങ്ങൾക്ക് ഗ്ലോബൽ ഫോറം ചെയർമാൻ നജീബ് അരഞ്ഞിക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കൽ ബിരുദം കരസ്ഥമാക്കിയ ഡോ. സംഗത ആനന്ദിന് വേണ്ടിയുള്ള ഫലകം പിതാവ് ആനന്ദ് പിഷാരടി ചെയർമാൻ ഗുലാം ഫൈസലിൽ നിന്നും ഏറ്റുവാങ്ങി. വൈസ് ചെയർമാൻ നവാസ് സലാഹുദ്ദീൻ, വൈസ് പ്രസിഡൻറ് എൻ.കെ. ദിനേശൻ, ജോയിൻറ് സെക്രട്ടറി ദിലീപ് കുമാർ, വിമൻസ് കൗൺസിൽ പ്രസിഡൻറ് അനുപമ ദിലീപ്, ട്രഷറർ ഷീജാ അജിം, ടോസ്സ് മാസ്റ്റേഴ്സ് ക്ലബ് പ്രസിഡൻറ് ഭാവനാ ദിനേശ്, അശോക് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അൽ ഖോബാർ പ്രൊവിൻസ് ജനറൽ സെക്രട്ടറി അഷ്‌റഫ് ആലുവ സ്വാഗതവും, പ്രൊവിൻസ് ട്രഷറർ അജീം ജലാലുദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.