വനിതാ ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റുകൾ നൽകാനെത്തിയ വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ
ദമ്മാം: വനിതാ ദിനാചരണത്തിെൻറ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് വിമൻസ് കൗൺസിൽ വനിതകളുടെ ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.മലബാർ ഗോൾഡുമായി സഹകരിച്ച് നടത്തിയ ഈ കാരുണ്യ പ്രവർത്തനത്തിലൂടെ മുന്നൂറോളം കിറ്റുകളാണ് വിതരണം ചെയ്തത്. അൽ ഖോബാർ പ്രൊവിൻസ് വിമൻസ് കൗൺസിൽ പ്രസിഡൻറ് അനുപമ ദിലീപ്, സെക്രട്ടറി റൈനി ബാബു, ട്രഷറർ ഷീജാ അജീം, ഗ്ലോബൽ വിമൻസ് കൗൺസിൽ ട്രഷറർ ജമീലാ ഗുലാം, മിഡിൽ ഈസ്റ്റ് വിമൻസ് കൗൺസിൽ ട്രഷറർ രതി നാഗാ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
വിമൻസ് കൗൺസിൽ ഭാരവാഹികളായ റീജ അഷ്റഫ്, ജെസ്സി നിസ്സാം, നസിയ നഹാസ്, ഫഹ്മിദ ജംഷീർ, റജീന മുസ്തഫ, വിമൻസ് കൗൺസിൽ മെമ്പർ റംല നഹാസ് എന്നിവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.അൽ ഖോബാർ പ്രൊവിൻസ് ചെയർമാൻ ഗുലാം ഹമീദ് ഫൈസൽ, ജനറൽ സെക്രട്ടറി അഷ്റഫ് ആലുവ, ട്രഷറർ അജീം ജലാലുദീൻ, ജോയിൻറ് സെക്രട്ടറി ദിലീപ് കുമാർ, അൽ ഖോബാർ പ്രൊവിൻസ് മെമ്പർമാരായ നാഗമണി, നഹാസ് എന്നിവരും മലബാർ ഗോൾഡ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.