മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ‘ഖൽബിലെ ഫുട്ബാൾ’ പരിപാടി അൽ വഫ ഗ്രൂപ്പ് ഡയറക്ടർ അബ്ദുനാസർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ലോകകപ്പ് ഫുട്ബാൾ ആവേശത്തിന് തുടക്കം കുറിച്ചുകൊണ്ട് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) സംഘടിപ്പിച്ച ‘ഖൽബിലെ ഫുട്ബാൾ’ പരിപാടി റിയാദിലെ അൽ വഫ ഷോലമാളിൽ വിപുലമായ ആഘോഷങ്ങളോടെ നടന്നു. വൈസ് പ്രസിഡൻറ് ഉമറലി അക്ബർ അധ്യക്ഷത വഹിച്ചു. അൽ വഫ ഗ്രൂപ്പ് ഡയറക്ടർ അബ്ദുനാസർ ഉദ്ഘാടനം ചെയ്തു.
മിഅ ഉപദേശക സമിതി അംഗം ഇബ്രാഹീം സുബ്ഹാൻ, ഷോലാ മാൾ പ്രതിനിധി അബ്ദു എന്നിവർ സംസാരിച്ചു. ‘ഫിഫ 2026’ ഉദ്ഘാടന ആഘോഷങ്ങളുടെ ഭാഗമായി ടൂർണമെൻറിലെ ആദ്യ മത്സരമായ മെക്സിക്കോ- സൗത്ത് ആഫ്രിക്ക പോരാട്ടം 274 ഇഞ്ചിെൻറ ഭീമൻ സ്ക്രീനിൽ ഇവിടെ തത്സമയം പ്രദർശിപ്പിച്ചു.
പ്രമുഖ സൗദി ഫുട്ബാൾ ക്ലബ്ബുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവതാരങ്ങളായ കീർത്തജ വിനോദ് (അൽ ഹിലാൽ ക്ലബ്ബ്), തഹ്സീൻ റഹ്മാൻ മുജീബ് (അൽ അത്തിഫാഖ് എഫ്.സി, ദുബൈ), ഫാദിൻ റഹ്മാൻ മുജീബ് (അൽ ഷബാബ് എഫ്.സി, റിയാദ്), ഈഡൻ ജോൺ കോശി (അൽ ഹിലാൽ അക്കാദമി) എന്നിവരെ പരിപാടിയിൽ വെച്ച് പ്രത്യേകം ആദരിച്ചു.
തുടർന്ന് നടന്ന ഷൂട്ടൗട്ട് മത്സരം കീർത്തജ വിനോദ് കിക്കോഫ് ചെയ്തു. ഷൂട്ട് ഔട്ട് മത്സരം, ജഗ്ലിങ് മത്സരം, ലോകകപ്പിനെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം എന്നിവയിൽ നിരവധി ആളുകൾ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സ്റ്റേജിൽ റാമി ബഷീർ അവതരിപ്പിച്ച ഫുട്ബാൾ ഫ്രീസ്റ്റൈൽ പ്രകടനവും ഫുട്ബാളിൽ പ്രാവീണ്യം തെളിയിച്ച പ്രമുഖ മലയാളി പ്രതിഭകളായ ഷക്കീബ് തിരൂർക്കാട്, റിയാസ് താനൂർ, സത്താർ എന്നിവർ പങ്കെടുത്ത തുറന്ന സംവാദവുമെല്ലാം കാണികൾക്ക് തികച്ചും നവ്യാനുഭവമായി മാറി.
പ്രോഗ്രാം കൺവീനർ ഹബീബ് റഹ്മാൻ, ശിഹാബ് എ.പി കരുവാരകുണ്ട്, എടവണ്ണ സുനിൽ ബാബു, നിസാം പൂളക്കൽ, വിനീഷ് ഒതായി, ഷമീർ കല്ലിങ്ങൽ, മുക്താർ പൊന്നാനി, അബൂബക്കർ മഞ്ചേരി, നവാർ മുഹമ്മദ്, ബിന്യാമിൻ ബിൽറു, ഉമർ അമാനത്ത്, രഞ്ജു പാടത്ത് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി സഫീറലി തലാപ്പിൽ സ്വാഗതവും ട്രഷറർ അബ്ദുൽ കരീം ഒളവട്ടൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.