Posted On
date_range Updated On
date_range ലോക രക്തദാന ദിനാചരണം; പി.ബി.ഡി.എ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദമ്മാം: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയും (പി.ബി.ഡി.എ) ദമ്മാം ഗോൾഡൻ ഫിറ്റ്നസ് ജിമ്മും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ ദമ്മാമിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ചായിരുന്നു ക്യാമ്പ് നടന്നത്. പ്രവാസികൾ ഉൾപ്പെടെ സമൂഹത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ രക്തം ദാനം ചെയ്യുന്നതിനായി ക്യാമ്പിലെത്തി. കോഓഡിനേറ്റർമാരായ ഷിനാജ് കരുനാഗപ്പള്ളി, സൈദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.