സിജി വിമൻ കലക്ടിവ് ജിദ്ദ ഫാമിലി വെൽബീയിങ് വിങ് ‘മനസ്സിനെ ശാക്തീകരിക്കുക, ജീവിതത്തെ പുണരുക’ വിഷയത്തിൽ സംഘടിപ്പിച്ച വർക് ഷോപ്പിൽ സംബന്ധിച്ചവർ
ജിദ്ദ: സിജി വിമൻ കലക്ടിവ് ജിദ്ദ ഫാമിലി വെൽബീയിങ് വിങ് ‘മനസ്സിനെ ശാക്തീകരിക്കുക, ജീവിതത്തെ പുണരുക’ എന്ന വിഷയത്തിൽ വർക് ഷോപ്പ് സംഘടിപ്പിച്ചു. അസീസിയയിലെ അഞ്ചപ്പാർ റെസ്റ്റാറന്റിൽ നടന്ന വർക് ഷോപ്പിൽ ജിദ്ദയിലെ വിവിധ തുറകളിലുള്ള നിരവധി സ്ത്രീകൾ സംബന്ധിച്ചു.
ആർക്കിടെക്ടും സോഫ്റ്റ് സ്കിൽ ട്രെയിനറുമായ ഐഷ വസ്ന ‘ഇസ്ലാമിക സൈക്കോളജി’യുടെ അടിസ്ഥാനത്തിൽ മാനസികവും ശാരീരികവുമായ ഉണർവിനും ജീവിതവിജയത്തിനുമുതകുന്നതുമായ നിർദേശങ്ങളും ജീവിതചര്യകളും സദസ്സുമായി പങ്കുവെച്ചു.
‘നിങ്ങളുടെ തന്നെ ഏറ്റവും നല്ല രൂപത്തിലേക്ക്’ വിഷയത്തിൽ സൈക്കോളജിസ്റ്റും ആർട്ടിസ്റ്റും അധ്യാപികയുമായ നബീല അബൂബക്കർ സംസാരിച്ചു. ജെ.സി.ഡബ്ല്യു.സി ചെയർപേഴ്സൻ റൂബി സമീർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി സൗദ കാന്തപുരം അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.