ഷിഫ മലയാളി സമാജം അംഗത്വ കാമ്പയിന് തുടക്കമായപ്പോൾ
റിയാദ്: ശിഫ സനാഇയ്യയിലെ സാധാരണക്കാരായ വർക്ക്ഷോപ്പ് തൊഴിലാളികളുടെ അത്താണിയായി പ്രവർത്തിക്കുന്ന ഷിഫ മലയാളി സമാജം 19-ാം വർഷത്തിലേക്ക് പ്രവേശിച്ചു.
2026 വർഷത്തെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം സഫ സ്പോഞ്ച് കമ്പനി മാനേജർ ജിതിൻ മാത്തന് നൽകി സമാജം പ്രസിഡൻറ് ഫിറോസ് പോത്തൻ നിർവഹിച്ചു.കഴിഞ്ഞ 18 വർഷമായി അംഗങ്ങൾക്കായി വിപുലമായ ക്ഷേമപ്രവർത്തനങ്ങളാണ് സമാജം നടപ്പാക്കുന്നത്. നിലവിൽ 10 വ്യത്യസ്ത സഹായ പദ്ധതികൾ സംഘടന വാഗ്ദാനം ചെയ്യുന്നുണ്ട്. അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടിയുള്ള ചികിത്സാ സഹായങ്ങൾ, അംഗങ്ങളുടെ പെൺമക്കളുടെ വിവാഹ സഹായം, പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന 58 വയസ് തികഞ്ഞവർക്ക് പെൻഷൻ പദ്ധതി, ഭവനരഹിതർക്കായുള്ള ‘തണൽ ഭവന പദ്ധതി’, വിടുതൽ സഹായം ഉൾപ്പെടെയുള്ള അടിയന്തര സാമ്പത്തിക പദ്ധതികളാണ് അവ.റിയാദ് ശിഫയിൽ നടന്ന ചടങ്ങിൽ സമാജം സെക്രട്ടറി ഷജീർ കല്ലമ്പലം, രക്ഷാധികാരികളായ സാബു പത്തടി, അശോകൻ ചാത്തന്നൂർ, വൈസ് പ്രസിഡൻറ് സന്തോഷ് തിരുവല്ല, രതീഷ് നാരായണൻ, മോഹനൻ കണ്ണൂർ, ബിനീഷ് തിരുവല്ല എന്നിവർ പങ്കെടുത്തു. ശിഫ മേഖലയിലുള്ള മുഴുവൻ മലയാളികളും സമാജത്തിൽ അംഗത്വമെടുത്ത് സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് മധു വർക്കല അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.