സൗ​ദി മ​ല​യാ​ളി സ​മാ​ജം സാ​ഹി​തീ​യം പ​രി​പാ​ടി​യി​ൽ

ന​ജ്മു​സ്സ​മാ​നും, ന​വാ​സും പു​സ്ത​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു

മ​ല​യാ​ളി സ​മാ​ജം ‘സാ​ഹി​തീ​യം’: വൈ​വി​ധ്യ​മാ​ർ​ന്ന പു​സ്ത​ക​ച​ർ​ച്ച

ദ​മ്മാം: വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ര​ണ്ട് കൃ​തി​ക​ളെ മു​ൻ​നി​ർ​ത്തി സൗ​ദി മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ‘സാ​ഹി​തീ​യം’ പു​സ്ത​ക​ച​ർ​ച്ച പ്ര​വാ​സ​ലോ​ക​ത്തെ സാ​ഹി​ത്യ​പ്രേ​മി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ദ​മ്മാം റോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഷ​നീ​ബ് അ​ബൂ​ബ​ക്ക​റി​ന്റെ ‘ഒ​രു സൗ​ദി സു​ലൈ​മാ​നി’, പ്ര​മു​ഖ ഭൗ​മ​ശാ​സ്ത്ര​ജ്ഞ കു​ശ​ലാ രാ​ജേ​ന്ദ്ര​ന്റെ ‘പ​ട്ടം പോ​ലെ’ എ​ന്നീ പു​സ്ത​ക​ങ്ങ​ളാ​ണ് ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.​

നാ​ട്ടി​ലെ​യും പ്ര​വാ​സ​ത്തി​ലെ​യും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​നു​ഭ​വ​ങ്ങ​ളെ മ​ധു​ര​വും ക​ടു​പ്പ​വും പാ​ക​ത്തി​ന് ചേ​ർ​ത്തു​വെ​ച്ച കൃ​തി​യാ​ണ് ഷ​നീ​ബ് അ​ബൂ​ബ​ക്ക​റി​ന്റെ ‘ഒ​രു സൗ​ദി സു​ലൈ​മാ​നി’. സ്വ​പ്ന​ങ്ങ​ളും ത​മാ​ശ​ക​ളും നൊ​മ്പ​ര​ങ്ങ​ളും നി​റ​ഞ്ഞ എ​ഴു​ത്തു​കാ​ര​െൻറ ജീ​വി​ത​വ​ഴി​ക​ളെ അ​തേ ലാ​ളി​ത്യ​ത്തോ​ടെ ന​ജ്മു​സ്സ​മാ​ൻ കു​ള​ങ്ങ​ര​തൊ​ടി സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. സ​മൂ​ഹം നി​ശ്ച​യി​ച്ച അ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ച്ച് ശാ​സ്ത്ര​ലോ​ക​ത്ത് ത​േ​ൻ​റ​താ​യ ഇ​ടം ക​ണ്ടെ​ത്തി​യ കു​ശ​ലാ രാ​ജേ​ന്ദ്ര​െൻറ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ‘പ​ട്ടം പോ​ലെ’ എ​ന്ന പു​സ്ത​കം ന​വാ​സ് അ​ബ്​​ദു​ൽ ഖാ​ദ​ർ അ​വ​ത​രി​പ്പി​ച്ചു.

വി​ചാ​ര​ധാ​ര​യി​ലെ പു​തു​മ​യും ഭാ​ഷാ​സൗ​ന്ദ​ര്യ​വും കൊ​ണ്ട് സ​മ്പ​ന്ന​മാ​യ ഈ ​കൃ​തി​യി​ലെ കു​ശ​ല​യു​ടെ ഇ​ച്ഛാ​ശ​ക്തി​യെ​യും ചു​വ​ടു​വെ​പ്പു​ക​ളെ​യും കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.​

മ​ല​യാ​ളി സ​മാ​ജം ദേ​ശീ​യാ​ധ്യ​ക്ഷ​ൻ മാ​ലി​ക് മ​ഖ്ബൂ​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം മു​ഷാ​ൽ ത​ഞ്ചേ​രി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, നൗ​ഷാ​ദ് മു​ത്ത​ലി​ഫ്, ബി​ജു വ​ർ​ക്കി, ഇ​ഖ്ബാ​ൽ വെ​ളി​യം​കോ​ട്, ജേ​ക്ക​ബ് ഉ​തു​പ്പ്, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി അ​സ​ർ​ബൈ​ജാ​നി​ലേ​ക്ക് പോ​കു​ന്ന സെ​ൻ​ഹാ സ​മാ​ന് ച​ട​ങ്ങി​ൽ വെ​ച്ച് സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. ഹു​സൈ​ൻ ച​മ്പോ​ളി​ൽ, ഷാ​ജു അ​ഞ്ചേ​രി, ബി​നു പു​രു​ഷോ​ത്ത​മ​ൻ, റൗ​ഫ് ചാ​വ​ക്കാ​ട് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​സി​ന്ധു ബി​നു സ്വാ​ഗ​ത​വും ഷ​നീ​ബ് അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Malayali Society ‘Sahitheeyam’: A diverse book discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.