റിയാദ്: വിജ്ഞാനവും വിശ്വാസവും കോർത്തിണക്കി കഴിഞ്ഞ ഏഴ് വർഷമായി സജീവമായി പ്രവർത്തിക്കുന്ന ‘പത്തനംതിട്ട പഠനവേദി’ വാട്സ്ആപ്പ് ഗ്രൂപ്പിെൻറ ഖുർആൻ 13-ാം ഘട്ട പരീക്ഷാ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ഗ്രൂപ് അംഗങ്ങൾക്കായി നടത്തിയ ഖുർആൻ മലയാള പരിഭാഷാ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് പുരസ്കാരത്തിന് അർഹരായത്.തുടക്കം കുറിച്ചിട്ട് ഏഴ് വർഷം പിന്നിടുന്ന ഈ കൂട്ടായ്മയിൽ നിലവിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി ഇരുന്നൂറിലധികം അംഗങ്ങളുണ്ട്.പത്തനംതിട്ടയുടെ പേരിൽ അറിയപ്പെടുന്ന ഗ്രൂപ്പാണെങ്കിലും പഠിതാക്കളിൽ ഭൂരിഭാഗവും മലബാർ മേഖലയിൽ നിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്. പ്രവാസലോകത്തുനിന്നുള്ള നിരവധി അംഗങ്ങളും വിവിധ ഇസ്ലാമിക സംഘടനകളിലും പൊതുരംഗത്തും പ്രവർത്തിക്കുന്ന പ്രമുഖരും ഈ പഠനവേദിയിൽ സജീവമാണ്.
ഖുർആെൻറ മലയാള പരിഭാഷയെ ആസ്പദമാക്കിയാണ് പരീക്ഷകൾ നടക്കുന്നത്. ഗ്രൂപ്പ് ആരംഭിച്ച് ഏഴ് വർഷം പിന്നിടുമ്പോഴും തുടക്കം മുതൽ ഒരാൾ തന്നെ അഡ്മിനായി ഈ വിജ്ഞാന വിനിമയത്തിന് നേതൃത്വം നൽകുന്നു.പഠനവേദിയുടെ 14ാം ഘട്ട പരീക്ഷ വരാനിരിക്കുന്ന റമദാൻ മാസത്തിൽ ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്കും ഗ്രൂപ്പിൽ അംഗമാകുന്നതിനും ഹുസൈൻ താന്നിമൂട്ടിലിനെ (0502258605) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.