പ്ര​വാ​സി ക​രി​യ​ർ സ്ക്വ​യ​ർ ‘ആ​ർ​ട്ട് ഓ​ഫ് പ്രോം​പ്റ്റി​ങ്​’ എ​ഐ വ​ർ​ക്ക്ഷോ​പ്പി​ൽ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ മ​തീ​ൻ ക്ലാ​സെ​ടു​ക്കു​ന്നു

പ്ര​വാ​സി ക​രി​യ​ർ സ്ക്വ​യ​ർ ‘ആ​ർ​ട്ട് ഓ​ഫ് പ്രോം​പ്റ്റി​ങ്​’ എ​ഐ വ​ർ​ക്ക്ഷോ​പ്പ്

റി​യാ​ദ്: ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വാ​സി ക​രി​യ​ർ സ്ക്വ​യ​ർ സം​ഘ​ടി​പ്പി​ച്ച ‘ദി ​ആ​ർ​ട്ട് ഓ​ഫ് പ്രോം​പ്റ്റി​ങ്​’ എ​ഐ വ​ർ​ക്ക്ഷോ​പ്പ് ശ്ര​ദ്ധേ​യ​മാ​യി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ് പ്രൊ​വി​ൻ​സി​ന് കീ​ഴി​ലു​ള്ള പി.​സി.​എ​സ്, ടാ​ർ​ഗ​റ്റ് ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് റി​യാ​ദി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി വ​ർ​ക്ക്ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (എ.​ഐ), പ്രോം​പ്റ്റ് എ​ൻ​ജി​നീ​യ​റി​ങ് എ​ന്നി​വ ക​രി​യ​റി​ലും നി​ത്യ​ജീ​വി​ത​ത്തി​ലും എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാം വി​ഷ​യ​ത്തി​ൽ ട്രെ​യി​ന​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ മ​തീ​ൻ ക്ലാ​സെ​ടു​ത്തു. പി.​സി.​എ​സ് കോ​ഓ​ഡി​നേ​റ്റ​ർ ല​ബീ​ബ് മാ​റ​ഞ്ചേ​രി നേ​തൃ​ത്വം ന​ൽ​കി. ടാ​ർ​ഗെ​റ്റ് ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി പ്ര​തി​നി​ധി അ​ബ്​​ദു​ൽ മു​നീ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.​ വ​ർ​ക്ക്ഷോ​പ്പി​െൻറ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി ക​രി​യ​ർ സ്ക്വ​യ​റി​െൻറ പു​തി​യ ഔ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. അ​ബ്​​ദു​റ​ഹ്​​മാ​ൻ മൗ​ണ്ടു ലോ​ഗോ​യു​ടെ ഡി​സൈ​ൻ ഘ​ട​ വി​ശ​ദീ​ക​രി​ച്ചു. ക​രി​യ​ർ സ​പ്പോ​ർ​ട്ട്, അ​വ​യ​ർ​ന​സ്, റി​സോ​ഴ്സ് നെ​റ്റ്‌​വ​ർ​ക്കി​ങ്, എം​പ​വ​ർ​മെൻറ്​ (കെ​യ​ർ) എ​ന്നീ നാ​ല് മൂ​ല്യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ലോ​ഗോ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ‘തൊ​ഴി​ൽ ശാ​ക്തീ​ക​ര​ണം, സാ​മൂ​ഹി​ക മു​ന്നേ​റ്റം’ എ​ന്ന പു​തി​യ സ്ലോ​ഗ​നും ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു.​പ​രി​ശീ​ല​ക​ൻ ഡോ. ​അ​ബ്​​ദു​ൽ മ​തീ​നു​ള്ള പ്ര​ശം​സാ​ഫ​ല​കം പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ് പ്രൊ​വി​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ഷ​ഹ്ദാ​ൻ കൈ​മാ​റി. കോ​ർ ക​മ്മി​റ്റി അം​ഗം ഫ​ജ്ന കോ​ട്ട​പ്പ​റ​മ്പി​ൽ ന​ന്ദി പ​റ​ഞ്ഞു.

ലി​പി ഷം​നാ​ദ്, ഹം​ന സ​ജീ​ർ, ക​ദീ​ജ ജീ​ഹാ​ൻ, വ​ഫ ഹം​ന, ഹി​ബ മു​നീ​ർ, അ​ഹ്ഫാ​ൻ, ഷ​ഫീ​ഖ്, ശ​റ​ഫു​ദ്ധീ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. പ്ര​വാ​സി​ക​ളു​ടെ തൊ​ഴി​ൽ​പ​ര​മാ​യ പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി വ​രും ദി​വ​സ​ങ്ങ​ളി​ലും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പി.​സി.​എ​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Expatriate Career Square ‘Art of Prompting’ AI Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.