സജീബ് അരീക്കര (പ്രസി.), ഫസൽ എടപ്പറ്റ (ജന. സെക്ര.), മുഹമ്മദ് ഷരീഫ് (ട്രഷ.), ഇസ്മാഈൽ പുള്ളാട്ട്, ഷുഹൈബ് പള്ളത്ത് (വൈ. പ്രസി.), ഷഫീഖ് മഞ്ചേരി,
ജാഫർ കാരാട്ട് (ജോ. സെക്ര.)
തബൂക്ക്: തബൂക്ക് മേഖലയിലെ ഇന്ത്യൻ ഫുട്ബാൾ ക്ലബ്ബുകളെയും കായിക പ്രേമികളെയും ഏകോപിപ്പിക്കുന്നതിനായി ‘തബൂക്ക് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ’ (ടിഫ) രൂപവത്കരിച്ചു. മദീന റോഡിലെ വി.എൽ.എസ് അറീന സ്പോർട്സ് ഹബ് ഓഡിറ്റോറിയത്തിൽ ചേർന്ന വിപുലമായ ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
ഫസൽ എടപ്പറ്റ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിറാജ് കാഞ്ഞിരമുക്ക്, ലാലു ശൂരനാട്, ഉബൈസ് മുസ്തസ, ഉണ്ണി മുണ്ടുപറമ്പ് എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. 70-ലധികം പ്രതിനിധികൾ പങ്കെടുത്ത യോഗം തബൂക്കിലെ ഇന്ത്യൻ ഫുട്ബാളിെൻറ വളർച്ചക്ക് ശക്തമായ ഒരു കൂട്ടായ്മ അനിവാര്യമാണെന്ന് വിലയിരുത്തി.പുതിയ ഭാരവാഹികൾ: സജീബ് അരീക്കര (പ്രസി.), ഫസൽ എടപ്പറ്റ കല്ലാമൂല (ജന. സെക്ര.), മുഹമ്മദ് ഷരീഫ് കാരക്കുന്ന് (ട്രഷ.), ഇസ്മാഈൽ പുള്ളാട്ട് വാളക്കുട, ഷുഹൈബ് പള്ളത്ത് (വൈ. പ്രസി.), ഷഫീഖ് മഞ്ചേരി, ജാഫർ കാരാട്ട് (ജോ. സെക്ര.). എക്സിക്യൂട്ടീവ് അംഗങ്ങളായി യാസർ, ശിബിൽ (അൽ അംരി എഫ്.സി), അലി, യാസർ (ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി), ഷമീർ, ഫർഷാദ് (അത്യാബ് തസാജ്), ഷാജഹാൻ, യൂസുഫ് ഓച്ചിറ (കലാകേന്ദ്രം എഫ്.സി), റഫീഖ് (നൂർ എഫ്സി തബൂക്ക്), മഷൂദ്, ഇസ്ഹാഖ് (ലയൺസ് എഫ്.സി), ജംഷീർ, അലി (ലെജൻഡ്സ് എഫ്.സി) എന്നിവരെയും തെരഞ്ഞെടുത്തു. സമദ് ആഞ്ഞിലങ്ങാടി, ഫൈസൽ നിലമേൽ, ലാലു ശൂരനാട്, ഉണ്ണി മുണ്ടുപറമ്പ്, സിറാജ് എറണാകുളം എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്. പ്രവാസി മലയാളി യുവാക്കൾക്കിടയിലെ ഫുട്ബാൾ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് അസോസിയേഷെൻറ പ്രാഥമിക ലക്ഷ്യങ്ങളെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ഷാജഹാൻ കുളത്തൂപുഴ സ്വാഗതവും സിറാജ് കാഞ്ഞിരമുക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.