അൽബാഹ: വനിത ഡ്രൈവിങ് സ്കൂൾ സ്ഥാപിക്കാൻ ട്രാഫിക് വകുപ്പും അൽബാഹ യൂനിവേഴ്സിറ്റിയും തമ്മിൽ ധാരണ. മേഖല ഗവർണർ അമീർ ഹുസാം ബിൻ സഉൗദ് ബിൻ അബ്ദുൽ അസീസിെൻറ സാന്നിധ്യത്തിൽ ഗവർണറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് യൂനിവേഴ്സിറ്റി മേധാവി ഡോ. അബ്ദുല്ല ബിൻ യഹ്യ അൽഹുസൈനും സൗദി ട്രാഫിക് മേധാവി കേണൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസാമിയും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. ലോകോത്തര നിലവാരത്തിലുള്ള ഡ്രൈവിങ് സ്കൂൾ നിർമിക്കാനാണ് പദ്ധതി. ചടങ്ങിനു ശേഷം ഗവർണർ ഡ്രൈവിങ് പഠിപ്പിക്കുന്നതിനായി ഒരുക്കിയ പ്രത്യേക വാഹനം പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.