സോണിയ ഹാരിസൺ മോറിസ് (പ്രസി.), അജിത് ജേക്കബ് (ജന. സെക്ര.), ഹാഷിർ അലി (ട്രഷറർ), ശിഹാബുദ്ദീൻ മൈതീൻ കുഞ്ഞ് (വൈ. പ്രസി.), ഡി. അനിൽ കുമാർ (വൈ. പ്രസി.)
ജുബൈൽ: 167 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷെൻറ (ഡബ്ല്യു.എം.എഫ്) സൗദിയിലെ അഞ്ചാമത്തെ കൗൺസിലായ ജുബൈലിന് 2026-27 കാലയളവിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഡിസംബറിൽ ആണ് ജുബൈൽ കൗൺസിൽ രൂപവൽക്കരിക്കപ്പെട്ടത്. പ്രസിഡൻറ് സോണിയ ഹാരിസൺ ഡബ്ല്യു.എം.എഫിെൻറ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ഇവൻറ് ഫോറം കോഓഡിനേറ്റർ സുകു സുഗതൻ നന്ദി പറഞ്ഞു.
ഭാരവാഹികൾ:സോണിയ ഹാരിസൺ മോറിസ് (പ്രസി.), ഡി. അനിൽ കുമാർ, ശിഹാബുദ്ദീൻ മൈതീൻ കുഞ്ഞ് (വൈ. പ്രസി.), അജിത് ജേക്കബ് (ജന. സെക്ര.), വി. അജിത് കുമാർ, മറിയം കോട്ടപ്പറമ്പിൽ (ജോ. സെക്ര.), ഹാഷിർ അലി (ട്രഷ.) എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.
മറ്റുഭാരവാഹികൾ: നിസാം അബ്ദുൽ മജീദ് (ചാരിറ്റി ഫോറം), നിർമ്മൽ മോഹനൻ (മെമ്പർഷിപ്പ് ഫോറം), നിഖില ജോസ് (കല, സാംസ്കാരിക ഫോറം), സുകു സുഗതൻ (ഇവൻറ് ഫോറം), പ്രിയ പത്മരാജൻ (ആരോഗ്യ ഫോറം), വിജി ഗോപാൽ (കായിക ഫോറം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.