'ആ ​പൂ​വ്​ നീ ​എ​ന്ത്​ ചെ​യ്​​തു?' ബ​ഷീ​ർ സ്മൃ​തി വെ​ള്ളി​യാ​ഴ്​​ച

റി​യാ​ദ്​: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ എ​ഴു​ത്തും ജീ​വി​ത​വും ആ​ധാ​ര​മാ​ക്കി റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗ​വേ​ദി 'ആ ​പൂ​വ് നീ ​എ​ന്ത് ചെ​യ്തു' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന സാം​സ്കാ​രി​കാ​വ​ത​ര​ണ പ​രി​പാ​ടി ഈ ​മാ​സം 24 (വെ​ള്ളി​യാ​ഴ്ച)​ന​ട​ക്കും. റി​യാ​ദി​ലെ ബ​ദീ​അ​യി​ൽ രാ​വി​ലെ 9.30ന് ​ര​ജി​സ്ട്രേ​ഷ​നോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി വൈ​കീ​ട്ട് ആ​റു​വ​രെ നീ​ണ്ടു​നി​ൽ​ക്കും. രാ​വി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ൻ ഇ. ​സ​ന്തോ​ഷ് കു​മാ​ർ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സു​രേ​ഷ് ലാ​ൽ ആ​മു​ഖം അ​വ​ത​രി​പ്പി​ക്കും. ബ​ഷീ​റി​ന്റെ ജീ​വി​ത​ത്തെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് പ്ര​ഫ. എം.​എ​ൻ. കാ​ര​ശ്ശേ​രി എ​ഴു​തി​യ 'ബ​ഷീ​ർ മാ​ല' മ​നോ​ജ് കി​ഴി​ശ്ശേ​രി, ഷാ​ഫി എ​ന്നി​വ​ർ ആ​ല​പി​ക്കും. തു​ട​ർ​ന്ന് വി​പി​ൻ കു​മാ​ർ 'ബ​ഷീ​ർ എ​ന്ന കാ​ലാ​തി​വ​ർ​ത്തി​യാ​യ ക​ല' എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ലി​യ ഖ​ദീ​ജ, ദീ​പ​ക് ദേ​വ് എ​ന്നീ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന 'ബ​ഷീ​റും പാ​ത്തു​മ്മ​യും ആ​ടും' എ​ന്ന രം​ഗാ​വ​ത​ര​ണം അ​ര​ങ്ങേ​റും.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം എം.​എ. റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്ത 'ബ​ഷീ​ർ ദ ​മേ​ൻ' എ​ന്ന ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശി​പ്പി​ക്കും. 'ബ​ഷീ​റി​ലെ പ​രി​സ്ഥി​തി​യും രാ​ഷ്ട്രീ​യ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ സീ​ബ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​നോ​ദ് കു​മാ​ർ മ​ല​യി​ൽ, ബൈ​ജു കീ​ഴ്ശ്ശേ​രി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ര​ളി ക​ണി​യാ​ര​ത്ത് ബ​ഷീ​റി​ന്റെ 'ഒ​രു മ​നു​ഷ്യ​ൻ' എ​ന്ന ക​ഥ​യു​ടെ രം​ഗാ​വി​ഷ്കാ​രം നി​ർ​വ​ഹി​ക്കും. 'വ്യാ​ക​ര​ണം തെ​റ്റി​യ ബ​ഷീ​ർ' എ​ന്ന വി​ഷ​യ​ത്തി​ൽ എം. ​ഫൈ​സ​ൽ ന​ട​ത്തു​ന്ന​താ​ണ് മൂ​ന്നാ​മ​ത്തെ പ്ര​ഭാ​ഷ​ണം. സം​വാ​ദ സ​ദ​സ്സി​ൽ ബീ​ന മോ​ഡ​റേ​റ്റ് ചെ​യ്യും. സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ ഉ​പ​സം​ഹാ​രം ന​ട​ത്തും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബ​ഷീ​ർ കൃ​തി​ക​ളു​ടെ​യും കാ​രി​ക്കേ​ച്ച​റു​ക​ളു​ടെ​യും പ്ര​ദ​ർ​ശ​നം, ബ​ഷീ​റി​ന്റെ കാ​രി​ക്കേ​ച്ച​റു​ക​ളു​ടെ ത​ത്സ​മ​യ ര​ച​ന എ​ന്നി​വ ന​ട​ക്കും. 

Tags:    
News Summary - ‘What did you do with that flower?’ Basheer Smriti Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.