നാട്ടിലേക്ക് മടങ്ങുന്ന പി.കെ. രാജന് കേളി ഏരിയ സെക്രട്ടറി ജാഫർ ഖാൻ ഉപഹാരം കൈമാറുന്നു
38 വർഷത്തെ പ്രവാസത്തിന് വിരാമം; പി.കെ. രാജന് കേളി യാത്രയയപ്പ് നൽകി
റിയാദ്: 38 വർഷത്തെ ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി റിയാദ് സനാഇയ്യ അർബഹീൻ ഏരിയാകമ്മിറ്റി അംഗവും വെസ്റ്റ് യൂനിറ്റ് എക്സിക്യൂട്ടീവ് അംഗവുമായ പി.കെ. രാജന് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്യുകയായിരുന്ന പി.കെ. രാജൻ പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയാണ്. കേളി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഏരിയ പ്രസിഡൻറ് ജി. ജോർജ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി കമ്മിറ്റി അംഗം എസ്. സീബ കൂവോട്, സനാഇയ്യ അർബഹീൻ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി എം. മുഹമ്മദ് ഷാഫി, കേന്ദ്ര സെക്രട്ടറി കെ. സുനിൽ കുമാർ, ജോയിൻറ് സെക്രട്ടറി എസ്. ഷാജി റസാഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ എസ്. സുകേഷ് കുമാർ, എം. മൊയ്ദീൻ, എൻ. നാസർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എച്ച്. ഹരിദാസൻ, ജെ. ജയകുമാർ, എ. അബ്ദുൽ റഷീദ്, വിവിധ യൂനിറ്റുകളെ പ്രതിനിധീകരിച്ച് എം. മൻസൂർ ഖാൻ, വി. വാസുദേവൻ കൂതറ, പി.കെ. ഗഫൂർ, എൻ. നൗഷാദ് എന്നിവർ സംസാരിച്ചു.
ഏരിയ കമ്മിറ്റിക്കുവേണ്ടി ജെ. ജാഫർ ഖാനും രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി എം. മുഹമ്മദ് ഷാഫിയും ഉപഹാരങ്ങൾ കൈമാറി. ഉവൈദ, വെസ്റ്റ്, ഈസ്റ്റ്, ബ്രിഡ്ജ് യൂനിറ്റുകൾക്കുവേണ്ടി എം. മൻസൂർ ഖാൻ, എച്ച്. ഹരിദാസൻ, ജെ. ജയകുമാർ, എ. അബ്ദുൽ ഗഫൂർ എന്നിവരും പി.കെ. രാജന് ഉപഹാരങ്ങൾ നൽകി. ഏരിയ സെക്രട്ടറി ജെ. ജാഫർ ഖാൻ സ്വാഗതവും പി.കെ. രാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.