കാ​യം​കു​ളം റി​യാ​ദ് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും കു​ടും​ബ​സം​ഗ​മ​വും എ​ക്സൈ​സ്-​സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്​​ത​പ്പോ​ൾ 

‘കൃപ’ മെറിറ്റ് അവാർഡ് വിതരണവും കുടുംബസംഗമവും

റിയാദ്/കായംകുളം: കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ) സംഘടിപ്പിച്ച മെറിറ്റ് അവാർഡ് വിതരണവും കുടുംബസംഗമവും എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. കായംകുളം സി.ഡി നെറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൃപ പ്രസിഡൻറ് ഇസ്ഹാഖ് ലവ് ഷോർ അധ്യക്ഷത വഹിച്ചു.

മുൻ പ്രസിഡൻറ് യൂസഫ് കുഞ്ഞ് കായംകുളം ആമുഖപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം ഉൾപ്പെടെയുള്ള വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കൃപ അംഗങ്ങളുടെ കുട്ടികൾക്കുള്ള ഫലകങ്ങൾ മന്ത്രി എം. ലിജു ചടങ്ങിൽ വിതരണം ചെയ്തു. നിർധനരായ രോഗികൾക്കായി തയാറാക്കിയ ‘കൃപ ചികിത്സാ സഹായ ഫണ്ട്’ മന്ത്രിയിൽ നിന്നും മുൻ പ്രസിഡൻറ് മുജീബ് കായംകുളം ഏറ്റുവാങ്ങി.

സംസ്ഥാന സർക്കാർ നടത്തിവരുന്ന ലഹരിവിരുദ്ധ പോരാട്ടമായ ‘തുഫാൻ’ കാമ്പയിന് കൃപയുടെ പൂർണ പിന്തുണ പ്രഖ്യാപിച്ച ചടങ്ങിൽ, മന്ത്രി എം. ലിജു സദസിന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുനിസിപ്പൽ ചെയർമാൻ ശരത് ലാൽ ബെല്ലാരി, സി.പി.എം ഏരിയാ സെക്രട്ടറി അബിൻ ഷാ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അരിത ബാബു, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ രാംദാസ്, മുസ്ലിം ലീഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരി, സിനിമാ താരം യവനിക ഗോപാലകൃഷ്ണൻ, ഷൗക്കത്ത് പറമ്പി, എബി ഷാഹുൽഹമീദ്, ശുകൂർ, കൃപയുടെ മുൻ ഭാരവാഹികളായ എച്ച്. നവാസ്, സലിം ഇഞ്ചയ്ക്കൽ, ഷൈജു ബഷീർ, ഷറഫ് മൂടയിൽ എന്നിവർ സംസാരിച്ചു.

ബഷീർ കോയിക്കൽ, സുധീർ മജീദ്, സത്താർ കുഞ്ഞ്, ബഷീർ ചൂനാട്, നാസർ താങ്കുഴി, ഷെരീഫ് പെരിങ്ങാല, ബഷീർ ചിറ്റക്കാട്ട്, സവാദ് പുല്ലുകുളങ്ങര, അജി പെരിങ്ങാല, സലാഹ് നസീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചെയർമാൻ ഷൈജു നമ്പലശേരി സ്വാഗതവും വൈസ് പ്രസിഡൻറ് രഞ്ജിത്ത് കണ്ടല്ലൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - ‘Kripa’ Merit Award Distribution and Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.