Posted On
date_range Updated On
date_range കുഷ്നർ അമീർ മുഹമ്മദിനെ കണ്ടു; വിഷയം പശ്ചിമേഷ്യ
വാഷിങ്ടൺ: അമേരിക്ക സന്ദർശിക്കുന്ന സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി വൈറ്റ് ഹൗസ് മുഖ്യ ഉപദേഷ്ടാവ് ജരേദ് കുഷ്നർ കൂടിക്കാഴ്ച നടത്തി. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി ജേസൺ ഗ്രീൻബ്ലാറ്റും ചർച്ചകളിൽ ഭാഗമായി. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളും ശാശ്വത സമാധാനത്തിനുള്ള മാർഗങ്ങളും മൂവരും ചർച്ച ചെയ്തു. വാഷിങ്ടണിലെ സൗദി എംബസിയിലായിരുന്നു യോഗം. സാധ്യമായ ഏറ്റവും മികച്ച നിലയിൽ ഇസ്രയേൽ ^ ഫലസ്തീൻ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമാണ് ആലോചിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.