വെൽഫെയർ പാർട്ടി മിഡിലീസ്റ്റ് തൃശൂർ ജില്ല കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ജി.സി.സി തല െതരഞ്ഞെടുപ്പ് കൺവെൻഷനിൽനിന്ന്
ദമ്മാം: വെൽഫെയർ പാർട്ടി മിഡിലീസ്റ്റ് തൃശൂർ ജില്ല കോഓഡിനേഷൻ കമ്മിറ്റി 'സാമൂഹിക നീതിക്ക് വെൽഫെയറിനൊപ്പം' എന്ന തലക്കെട്ടിൽ ജി.സി.സി തല തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
കൈപ്പമംഗലം മണ്ഡലത്തിലെ വെൽഫെയർ സ്ഥാനാർഥി എം.കെ. അസ്ലം കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ പ്രദേശവാസികളുടെ ദീർഘകാല പ്രശ്നമായ അഴിക്കോട്- മുനമ്പം യാത്രാക്ലേശത്തിന് സ്ഥിര പരിഹാരം കാണുമെന്നും അഴിക്കോട് ഹാർബർ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി ജില്ല ആക്ടിങ് പ്രസിഡൻറ് കെ.എ. സദറുദ്ദീൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജി.സി.സി കോഓഡിനേറ്റർ സമീഉല്ല (റിയാദ്) അധ്യക്ഷത വഹിച്ചു. വെൽഫെയർ കേരള കുവൈത്ത് തൃശൂർ ജില്ല ജനറൽ സെക്രട്ടറി ജോയ് സംസാരിച്ചു. ഷംസീർ (ഖത്തർ) പരിപാടി നിയന്ത്രിച്ചു. നിഷാദ് (ബഹ്റൈൻ) നന്ദി പറഞ്ഞു. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ നേതാക്കളടക്കം 150ഓളം പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.