സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ കാമ്പയിൻ
സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട്
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന വൈവിവിധ്യമായ വിശ്വാസ, ആചാര, അനുഷ്ഠാന ചിന്താധാരകളെ പരസ്പരം സഹിഷ്ണുതയോടെ അംഗീകരിക്കണമെന്ന് സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പറഞ്ഞു. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ടമാകുന്ന ബഹുസ്വരതയും നീതിയും സമാധാനവും തിരിച്ചുപിടിക്കാനും വർഗീയ ശക്തികളെ ഒറ്റപ്പെടുത്താനും മതേതര രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മത രംഗത്തുള്ളവർ കൈകോർക്കണമെന്ന് വിഷയം അവതരിപ്പിച്ച സയ്യിദ് സുല്ലമി ആഹ്വാനം ചെയ്തു. മതവർഗീയതയും ജാതിവെറിയും പ്രചരിപ്പിച്ച് ആൾക്കൂട്ടങ്ങളെ സംഘടിപ്പിക്കുകയും കൂട്ടക്കൊലകളും കലാപങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് അവസാനിപ്പിക്കണം. സർക്കാർ ജാതി മത ശക്തികളെ പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കണം, വർഗീയ ശക്തികൾക്ക് പരവതാനി വിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരും സമൂഹവും ബഹുസ്വരതയും നീതിയും സമാധാനവും ഉറപ്പുവരുത്തണമെന്ന് റിയാദ് കെ.എം.സി.സി പ്രസിഡൻറ് സി.പി. മുസ്തഫ അഭിപ്രായപ്പെട്ടു. വെറുപ്പിെൻറയും അകൽച്ചയുടെയും മുളകൾ നുള്ളി നശിപ്പിക്കണമെന്ന് റിയാദ് ഒ.ഐ.സി.സി വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവും നന്മയുടെ മാർഗത്തിൽ ജാതിയോ മതമോ നോക്കാതെ മനുഷ്യനാണ് എന്ന ചിന്തയോടെ കരുണ കാണിക്കണമെന്ന് എൻ.ആർ.കെ ഫോറം വൈസ് ചെയർമാൻ അഷ്റഫ് മൂവാറ്റുപുഴയും പറഞ്ഞു. മറ്റുള്ളവരെ ബഹുമാനിക്കുകയും അവരോട് നീതിയിൽ നില കൊള്ളുകയും അങ്ങനെ സമാധാനം ഉറപ്പ് വരുത്തുകയും വേണമെന്ന് മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി റഹ്മത്തെ ഇലാഹിയും ബഹുസ്വരതയും നീതിയും സമാധാനവും കുടികൊള്ളുന്ന സമൂഹത്തിനായി നമുക്ക് കൈ കോർക്കാമെന്ന് കേളി കേന്ദ്രകമ്മറ്റിയംഗം നൗഫൽ സിദ്ധീഖും ആഹ്വാനം ചെയ്തു. സിറാജ് തയ്യിൽ അധ്യക്ഷത വഹിച്ചു. യൂനുസ് നിലമ്പൂർ ഖുർആൻ പാരായണം നടത്തി. ഷാജഹാൻ ചളവറ സ്വാഗതം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.