സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘മെയ്ഡ് ഇൻ സൗദി’ പ്രമോഷന് തുടക്കം കുറിച്ചപ്പോൾ
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ ലുലു ഹൈപ്പർമാർക്കറ്റുകളിലുടനീളം ആരംഭിച്ച ‘മെയ്ഡ് ഇൻ സൗദി’ പ്രമോഷന് വൻ സ്വീകാര്യത. പ്രാദേശിക ഉൽപ്പന്നങ്ങളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ സാമൂഹിക ശാക്തീകരണത്തിനായി സവിശേഷ പങ്കാളിത്തം വഹിക്കുന്നതിനും ലുലു ഗ്രൂപ്പിന് സൗദി വ്യവസായ-ധാതു വിഭവ മന്ത്രാലയത്തിെൻറ പ്രത്യേക പ്രശംസ ലഭിച്ചു.
മന്ത്രാലയവും സൗദി എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന ‘നജൗദ് ബിഖൈർന 2026’ പദ്ധതിയുടെ എക്സ്ക്ലൂസീവ് റീട്ടെയ്ൽ പാർട്ണർ എന്ന നിലയിലുള്ള ലുലുവിെൻറ സുപ്രധാന പങ്കിനെ സൗദി വ്യവസായ വകുപ്പ് മന്ത്രി ബന്ദർ ഇബ്രാഹിം അൽഖൊറൈഫ് അഭിനന്ദിച്ചു. പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ ഇതുവരെ 2.8 ലക്ഷത്തിലധികം സൗദി ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളമുള്ള പതിനായിരത്തിലധികം കുടുംബങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്.
ലുലുവിെൻറ ദാറത്ത് ലബാൻ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ സൗദി എക്സ്പോർട്സ് ഡെവലപ്മെൻറ് അതോറിറ്റി മെയ്ഡ് ഇൻ സൗദി പദ്ധതി ജനറൽ സൂപ്പർവൈസർ മുഹമ്മദ് ബിൻ ദായേൽ പ്രമോഷൻ ഉദ്ഘാടനം ചെയ്തു. സൗദി എക്‌സ്‌പോർട്ട്‌സ് എക്‌സ്‌റ്റേണൽ പാർട്‌ണർഷിപ്പ് ഹെഡ് സൗദ് അൽ തുവൈജിരി, ലുലു സൗദി ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു മാനേജ്‌മെൻറ് ടീം അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സൗദി വ്യവസായ മന്ത്രി ബന്ദർ ഇബ്രാഹിം അൽഖൊറൈഫ് ലുലു സൗദി ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ മുഹമ്മദ് ഹാരിസിന് ഫലകം കൈമാറുന്നു
ഉദ്ഘാടനത്തിന് ശേഷം മുഖ്യാതിഥികൾ ഹൈപ്പർമാർക്കറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച പ്രമോഷൻ കേന്ദ്രങ്ങൾ സന്ദർശിച്ചു. ഗ്രോസറി, ഹൗസ്‌ഹോൾഡ് വിഭാഗങ്ങളിലെ വൈവിധ്യമാർന്ന പ്രാദേശിക ബ്രാൻഡുകളും ഉൽപ്പന്നങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രീമിയം ഇനങ്ങൾ ഉൾപ്പെടെയുള്ള സൗദിയുടെ തനത് ഈന്തപ്പഴ ശേഖരവും പ്രദർശനവും ഇതിെൻറ പ്രധാന ആകർഷണമാണ്.
‘നമ്മുടെ മണ്ണിൽ നിന്ന്’ എന്ന ആശയത്തിൽ ഒരുക്കിയ പഴം-പച്ചക്കറി വിഭാഗം സൗദി കാർഷിക മേഖലയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. കൂടാതെ, സൗദിയിൽ തന്നെ നിർമിക്കുന്ന ‘ലുലു പ്രൈവറ്റ് ലേബൽ’ ഉൽപ്പന്നങ്ങളും ശീതീകരിച്ച ഭക്ഷ്യവസ്തുക്കളും പ്രദർശനത്തിലുണ്ട്. ഇവയുടെ മികച്ച ഗുണനിലവാരം സൗദിയുടെ ഭക്ഷ്യ-വിഭവ മേഖലയുടെ വളർച്ചയെ സാക്ഷ്യപ്പെടുത്തുന്നതായി. സൗദിയിലുടനീളമുള്ള മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഈ പ്രമോഷനും ആകർഷകമായ ഓഫറുകളും ലഭ്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.