തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ റിയാദിൽ സംഘടിപ്പിച്ച ‘തലശ്ശേരി നോമ്പുതുറ -26’
ടി.എം.ഡബ്ല്യു.എ റിയാദ് ‘തലശ്ശേരി നോമ്പുതുറ’
റിയാദ്: തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യു.എ) റിയാദ് ഘടകം അംഗങ്ങൾക്കായി ‘തലശ്ശേരി നോമ്പുതുറ 26’സംഘടിപ്പിച്ചു. എഴുന്നൂറിലധികം പേർ പങ്കെടുത്തു. പ്രസിഡൻറ് അൻവർ സാദത്ത് കാത്താണ്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷമീർ തീക്കൂക്കിൽ റമദാൻ സന്ദേശം നൽകി.
അസോസിയേഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. വനിതവിങ് അംഗങ്ങളാണ് തനത് തലശ്ശേരി രുചിക്കൂട്ടിൽ വിഭവങ്ങൾ തയ്യാറാക്കിയത്. റിയാദ് അൽ റയാൻ ഇൻറർനാഷനൽ പോളിക്ലിനിക്കിലെ ഓർത്തോപീഡിക് സർജൻ ഡോ. ഹാഷിം തൈലക്കണ്ടി ആരോഗ്യ ബോധവൽക്കരണം നടത്തി.
ഹാഫിസ് ഇമ്രാൻ അൽ മനാര നമസ്കാരത്തിന് നേതൃത്വം നൽകി. ഈ വർഷം അസോസിയേഷൻ സംഘടിപ്പിച്ച റിപ്പബ്ലിക് ഡേ ക്വിസ്, സ്പോർട്സ് ക്വിസ്, റമദാൻ ക്വിസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ടി.എം.ഡി.ബ്ല്യു.എ സ്ഥാപക അംഗവും നാട്ടിലെ ലോക്കൽ കോ-ഓഡിനേഷൻ ടീം അംഗവുമായ ഒ.വി. മുഹമ്മദ് റഫീഖ് സംസാരിച്ചു. ഇവന്റ്സ് ഹെഡ് പി.സി. ഹാരിസ്, അഫ്താബ് അമ്പിലായിൽ എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് നജാഫ് അവതാരകനായി. പി.സി. ഹാരിസ് നന്ദി പറഞ്ഞു.
കെ.എം.സി.സി ജിസാൻ സബിയ ഏരിയ ഇഫ്താർ
കെ.എം.സി.സി ജിസാൻ സബിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ
ജിസാൻ: കെ.എം.സി.സി സബിയ ഏരിയ കമ്മറ്റി 14-മത് ഇഫ്താർ സംഗമം സംഘടിപ്പിച്ച. ജിസാനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേർ പങ്കെടുത്തു.
സബിയ അൽഫാരിസ് കോൾഡ് സ്റ്റോർ കോമ്പൗണ്ടിൽ നടന്ന ഇഫ്താർ കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാദിഖ് മാസ്റ്റർ ആധ്യക്ഷത വഹിച്ചു.
സൗദി നാഷനൽ സെക്രട്ടറി ഹാരിസ് കല്ലായി റംസാൻ സന്ദേശം നൽകി. അലി അഹമ്മദ് മുഹറക്ക്, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ഖാലിദ് പട്ല, ഡോ. മൻസൂർ നാലകത്ത്, മുനീർ ഹുദവി, ഷഫീഖ് എടശ്ശേരി സംസാരിച്ചു. ഷൗക്കത്ത് ബാപ്പു എളങ്കൂർ, ബഷീർ ഫറോക്ക്, അലി അക്ബർ പെരിന്തൽമണ്ണ, അഫ്സൽ കാട്ടേക്കാടൻ, വി.ടി നാസർ, ഷാദിൽ വാഴക്കാട്, സാൻഫർ കാവനൂർ, ഷബീർ താന്നിക്കൽ, ഷിഹാബ് കുന്നുംപുറം, അബ്ദുൽ കരീം മുസ്ലിയാരങ്ങാടി, ബഷീർ ആക്കോട്, മുസ്തഫർ കോഴിക്കോട്, സലാം പെരുമണ്ണ, മുസ്തഫ ജിസാൻ, താഹ കോഴിക്കോട് നേതൃത്വം നൽകി. കെ.എം.സി.സി സബിയ ട്രഷറർ കബീർ പൂക്കോട്ടൂർ സ്വാഗതവും സെക്രട്ടറി സാലിം നെച്ചിയിൽ നന്ദിയും പറഞ്ഞു.
എച്ച്.എം.ആർ ഇഫ്താർ സംഗമം
യാംബു എച്ച്.എം.ആർ സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമം
യാംബു: പ്രമുഖ ട്രേഡിങ് കമ്പനി എച്ച് .എം.ആർ, എ.ആർ.എഞ്ചിനീയറിങ്, എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മെഗാ ഇഫ്താർ സംഘടിപ്പിച്ചു. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലെ സംഗമത്തിൽ വിവിധ രാഷ്ട്രീയ, സാംസ്കാരിക, കായിക സംഘടനകളുടെ നേതാക്കളും പ്രതിനിധികളും ബിസിനസ് രംഗത്തെ പ്രമുഖരും മുഖ്യാതിഥികളായി. യാംബുവിലെ സാധാരണക്കാരായ തൊഴിലാളികളും ഫുട്ബാൾ പ്രേമികളും അവരുടെ കുടുംബങ്ങളും അടക്കം 2000ത്തോളം പേർ പങ്കെടുത്തു. എച്ച്.എം.ആർ കമ്പനി മാനേജിങ് ഡയറക്ടർ നൗഫൽ കാസർകോട്, എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ഭാരവാഹികൾ, ക്ലബ്ബ് അംഗങ്ങൾ, എച്ച്,എം.ആർ, എ.ആർ.എഞ്ചിനീയറിങ് കമ്പനി ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.
ജുബൈൽ മലയാളി സമാജം ഇഫ്താർ സംഗമം
ജുബൈൽ മലയാളി സമാജം ഇഫ്താർ സംഗമത്തിൽ ഉമർ സഖാഫി മുർക്കനാട് റമദാൻ സന്ദേശം നൽകുന്നു
ജുബൈൽ: ജുബൈൽ മലയാളി സമാജം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ജുബൈലിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ അധ്യക്ഷത വഹിച്ചു. ഉമർ സഖാഫി മുർക്കനാട് റമദാൻ സന്ദേശം നൽകി.
അബ്ദുൽ കരീം ഖാസിമി, കെ.എം.സി.സി ജുബൈൽ പ്രസിഡന്റ് സലാം ആലപ്പുഴ, ഒ.ഐ.സി.സി പ്രതിനിധി നസിർ തുണ്ടിൽ, ഗൾഫ് മാധ്യമം റിപ്പോർട്ടർ ശിഹാബ് മങ്ങാടൻ, ജുബൈൽ എഫ്.സി പ്രതിനിധി ഷജീർ തച്ചാൻമ്പാറ, സമാജം വനിത വിങ് രക്ഷാധികാരി സാറാബായ് സൈഫുദ്ദീൻ, ജനറൽ സെക്രട്ടറി നീതു രാജേഷ്, ഡബ്ല്യു.എം.സി പ്രസിഡന്റ് സോണിയ മോറിസ് സംസാരിച്ചു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ട്രെഷറർ സന്തോഷ് കുമാർ ചക്കിങ്കൽ നന്ദിയും പറഞ്ഞു.
തനിമ ജുബൈൽ പ്രസിഡന്റ് മുഹമ്മദലി തളിക്കുളം, സലീം ആലപ്പുഴ, എൻ.പി. റിയാസ്, നിസാം യാക്കൂബ്, ജയൻ തച്ചമ്പാറ, ഷഫീഖ് താനൂർ, കോയ താനൂർ, ആഷിക്, സതീഷ്, വിനോദ്, ഡോ. സാബു, ഡോ. റസിയ, ഡോ. നവ്യ വിനോദ്, നിതി പവി, സുധീർ, അബ്ദുൽ റഊഫ്, മാധ്യമ പ്രവർത്തകൻ റഊഫ് സന്നിഹിതരായി.
നിസാർ പള്ളിക്കര, മുബാറക് ഷാജഹാൻ, കുമാർ, സുമോദ് മോഹൻ, അഡ്വ. ജോസഫ് മാത്യു മാമൂടാൻ, ഷാജഹാൻ കുൽഫി, മൂസ അറക്കൽ, രാജേഷ്, വനിത വിങ് പ്രസിഡൻന്റ് ആശ ബൈജു, ജനറൽ സെക്രട്ടറി നീതു രാജേഷ്, സിനി സന്തോഷ്, ഗീതു വിഷ്ണുജിത് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.