ഇ​ന്ന്​ സൗ​ദി സ്ഥാ​പ​ക ദി​നം

1727-ൽ ​ദ​റ​ഇ​യ​യു​ടെ മ​ണ്ണി​ൽ ഇ​മാം മു​ഹ​മ്മ​ദ് ബി​ൻ സ​ുഊ​ദ് പാ​കി​യ ദൃ​ഢ​മാ​യ അ​ടി​ത്ത​റ​ക്ക് ഇ​ന്ന് മൂ​ന്ന് നൂ​റ്റാ​ണ്ടി​ന്റെ പ്രൗ​ഢി​യു​ണ്ട്. ആ​ത്മ​വി​ശ്വാ​സ​ത്തി​​ന്റെ​യും അ​തി​ജീ​വ​ന​ത്തി​​ന്റെ​യും ച​രി​ത്രം പേ​റു​ന്ന സൗ​ദി അ​റേ​ബ്യ മ​റ്റൊ​രു സ്ഥാ​പ​ക ദി​നം കൂ​ടി ആ​ഘോ​ഷി​ക്കു​മ്പോ​ൾ, ആ​ധു​നി​ക​ത​യും പാ​ര​മ്പ​ര്യ​വും ഒ​ത്തു​ചേ​രു​ന്ന രാ​ജ്യ​ത്തി​​ന്റെ അ​സാ​മാ​ന്യ പ​രി​വ​ർ​ത്ത​ന​ത്തി​ലാ​ണ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.

വ​രാ​നി​രി​ക്കു​ന്ന പ്ര​ധാ​ന പ​രി​പാ​ടി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ‘വി​ഷ​ൻ 2030’വി​ക​സ​ന​രേ​ഖ​യി​ൽ അ​ടു​ത്തി​ടെ ചി​ല​ ക്ര​മീ​ക​ര​ണം വ​രു​ത്തി​യ​ത്. ‘വേ​ൾ​ഡ് എ​ക്‌​സ്‌​പോ 2030’, ‘ഫി​ഫ ലോ​ക​ക​പ്പ് 2034’എ​ന്നി​വ​ക്കാ​യി രാ​ജ്യം ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​തിനാ​യി ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള പ​ശ്ചാ​ത്ത​ല സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന.

നി​യോം, ദ ​ലൈ​ൻ, മു​ക്കാ​ബ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ പു​ന​ഃ​ക്ര​മീ​ക​രി​ച്ച​തും ഈ ​ആ​ഗോ​ള ഇ​വ​ന്റു​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ്. നി​ർ​മാ​ണ വേ​ഗ​ത്തേക്കാ​ൾ, കാ​ര്യ​ക്ഷ​മ​ത​ക്കും ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​നു​മാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ലോ​ക​ക​പ്പും എ​ക്‌​സ്‌​പോ​യും റി​യാ​ദി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​യ​തി​നാ​ൽ, ത​ല​സ്ഥാ​ന ന​ഗ​രി​യു​ടെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു.

പ​ദ്ധ​തി​ക​ളു​ടെ വ്യാ​പ്തി​യി​ൽ വ​രു​ത്തി​യ മാ​റ്റം രാ​ജ്യ​ത്തി​​ന്റെ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​ത്തി​​ന്റെ​യും പ്രാ​യോ​ഗി​ക ഇ​ട​പെ​ട​ലി​ന്റെ​യും തെ​ളി​വാ​ണ്. 2030ലും 2034​ലും എ​ത്തു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വം ന​ൽ​കാ​ൻ ഈ ​മാ​റ്റ​ത്തി​നാ​വും. ഈ ​പു​ന​ഃ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കു​ന്ന​ത് ‘വി​ഷ​ൻ 2030’ഇ​തു​വ​രെ കൈ​വ​രി​ച്ച അ​സൂ​യാ​വ​ഹ​മാ​യ നേ​ട്ട​ങ്ങ​ളാ​ണ്. എ​ണ്ണ​യി​ത​ര വ​രു​മാ​നം രാ​ജ്യ​ത്തി​​ന്റെ ജി.​ഡി.​പി​യു​ടെ 50 ശ​ത​മാ​ന​ത്തോ​ട് അ​ടു​ക്കു​ന്നു എ​ന്ന​ത് സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​​ന്റെ വി​ജ​യ​മാ​ണ്. തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. വ​നി​ത​ക​ളു​ടെ തൊ​ഴി​ൽ പ​ങ്കാ​ളി​ത്തം 2030ലെ ​ല​ക്ഷ്യ​വും മ​റി​ക​ട​ന്ന് 35 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​യി. ടൂ​റി​സം മേ​ഖ​ല​യി​ൽ 10 കോ​ടി സ​ന്ദ​ർ​ശ​ക​ർ എ​ന്ന നാ​ഴി​ക​ക്ക​ല്ല് നേ​ര​ത്തെ ത​ന്നെ രാ​ജ്യം പി​ന്നി​ട്ടു. ഈ ​ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​ത​ല്ല.

കാ​ല​ത്തി​നും സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മ​നു​സ​രി​ച്ചു മാ​റാ​ൻ മ​ടി​യി​ല്ലാ​ത്ത ഊ​ർ​ജ്ജ​സ്വ​ല​മാ​യ രാ​ജ്യ​ത്തി​​ന്റെ ല​ക്ഷ​ണ​മാ​ണ് പ്ര​ക​ട​മാ​ക്കു​ന്ന​ത്. ല​ക്ഷ്യം കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് സാ​ധി​ക്കു​ന്നു. ഇ​ത് പ്ര​വാ​സി​ക​ൾ​ക്കും നി​ക്ഷേ​പ​ക​ർ​ക്കും ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു.

Tags:    
News Summary - Today is Saudi Foundation Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.