റമദാൻ തിരക്ക്: മക്കയിലേക്കുള്ള ബസുകൾക്കായി പുതിയ രജിസ്‌ട്രേഷൻ പ്ലാറ്റ്‌ഫോം നിലവിൽ വന്നു

മക്ക: റമദാൻ മാസത്തിൽ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് മക്കയിലേക്കുള്ള ബസ് ഗതാഗതം ക്രമീകരിക്കുന്നതിനായി പ്രത്യേക പ്ലാറ്റ്‌ഫോം ആരംഭിച്ചു. മക്ക ജനറൽ ട്രാൻസ്‌പോർട്ട് സെൻററാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.

നഗരത്തിലേക്കുള്ള ബസുകളുടെ പ്രവേശനം സുഗമമാക്കുന്നതിനൊപ്പം ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നത്. തീർത്ഥാടകരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കർശനമായ ചട്ടങ്ങളും മാർഗനിർദേശങ്ങളും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

മറ്റ് നഗരങ്ങളിൽ നിന്ന് മക്കയിലേക്ക് സർവിസ് നടത്തുന്ന എല്ലാ ബസ് ഓപ്പറേറ്റർമാരും ഡ്രൈവർമാരും പ്ലാറ്റ്‌ഫോമിൽ രജിസ്​റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്‌ട്രേഷൻ പ്രക്രിയയിൽ കൃത്യമായ നിയന്ത്രണങ്ങളും സുരക്ഷാ നിബന്ധനകളും പാലിക്കണമെന്ന് സെൻറർ അറിയിച്ചു. റമദാനിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നിർദേശങ്ങൾ ഈ പ്ലാറ്റ്‌ഫോമിലൂടെ ഓപ്പറേറ്റർമാർക്ക് ലഭ്യമാകും.

റമദാനിലെ ഗതാഗത ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി എല്ലാ ഓപ്പറേറ്റർമാരും അപേക്ഷകൾ സമർപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Tags:    
News Summary - Ramadan rush: New registration platform launched for buses to Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.