ജിദ്ദയിൽ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ സെന്റർ വാർഷിക ആർട്സ് ഫെസ്റ്റിൽ ജേതാക്കളായ ആൺകുട്ടികളുടെയും പെൺ കുട്ടികളുടെയും ടീമുകൾ
ജിദ്ദ: ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ സെന്റർ വാർഷിക ആർട്സ് ഫെസ്റ്റ് നാഷനൽ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ ഉദ്ഘാടനം ചെയ്തു. ജമാൽ പാഷ, സോഫിയ സുനിൽ, അഹ്മദ് കുറ്റൂർ, അബ്ദുറഹ്മാൻ ഉമരി, ശംസുദ്ദീൻ മാസ്റ്റർ, മുസ്തഫ മാസ്റ്റർ, ഹുസൈൻ തൈക്കാട്ട്, അമീൻ നസൂഹ്, ലൈല, ശക്കീല, ഹമീദ, സമീറ, ശഹീൻ അമീൻ, ഖുബൈബ് കൊച്ചി, ശൈഖ് ഹാഫിദ് അബ്ദുൽ കരീം, ഹാഫിദ് ശൈഖ് അബ്ദുല്ല, ഹാഫിദ് ശൈഖ് റായിദ് വിധികർത്താക്കളായി. ആൺകുട്ടികളിൽ 132 പോയിന്റ് നേടി ബ്ലു ഹൗസും പെൺകുട്ടികളിൽ 148 പോയിൻറ് നേടി യെല്ലോ ഹൗസും ചാമ്പ്യന്മാരായി. സീനിയർ വിഭാഗം ആൺകുട്ടികളിൽ സയാൻ സിയാദും ജൂനിയർ വിഭാഗം ആൺകുട്ടികളിൽ അയ്മൻ ആഷിഖും സീനിയർ വിഭാഗം പെൺകുട്ടികളിൽ റുവാ ഹനീനും ജൂനിയർ വിഭാഗം പെൺകുട്ടികളിൽ സൈനബ് സറിനും വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി.
കിഡ്സ് വിഭാത്തിൽ അറബിക് നഷീദ്, ഒപ്പന, കോൽക്കളി അവതരിപ്പിച്ചു. അൽ ഫിത്റ പ്രീ സ്കൂൾ വിദ്യാർഥികളും പരിപാടി അവതരിപ്പിച്ചു. സെന്റർ പ്രിൻസിപ്പൽ ശിഹാബ് സലഫി നിയന്ത്രിച്ചു. നൂരിഷാ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.