Posted On
date_range Updated On
date_range തബൂക്കിൽ മുന്നറിയിപ്പ് സൈറൺ പരീക്ഷണം നാളെ
തബൂക്ക്: അടിയന്തര സാഹചര്യമുണ്ടാവുമ്പോൾ തബൂക്ക് മേഖലയിൽ പൊതുജനത്തിന് മുന്നറിയിപ്പ് നൽകാനായി സ്ഥാപിച്ച സൈറണുകളുടെ പരീക്ഷണം ബുധനാഴ്ച നടക്കുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. തബൂക്ക് മേഖലയിലും ദുബ, അൽവജ്ഹ്, ഉംലജ്, തൈമാഅ്, ഹഖ്ൽ, അൽബിദാ ഗവർണറേറ്റുകളിലും മുന്നറിയിപ്പ് സൈറണുകൾ ഉച്ചക്ക് ഒന്നിന് മുഴങ്ങും. രാജ്യത്തിന്റെ എല്ലാ മേഖലകളിലും സിവിൽ ഡിഫൻസ് നടപ്പാക്കുന്ന സൈറണുകളുടെ സമയബന്ധിതമായ പരീക്ഷണങ്ങളുടെ ഭാഗമാണിതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.