ജിദ്ദ: സൗദി യുവതി യുവാക്കൾക്കിടയിൽ ജ്വരം പോലെ പടരുന്ന എനർജി പാനീയ ഉപയോഗത്തിനെതിരെ സൗദി വാണിജ്യ മന്ത്രാലയം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് മുന്നറിയിപ്പ്.
എന്ത് തന്നെയായാലും എനർജി പാനീയങ്ങൾക്ക് ആരോഗ്യപരമായ യാതൊരു പ്രയോജനവുമില്ലെന്നും ഒരു ദിവസത്തിൽ രണ്ടിലധികം തവണ സേവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കരണമാകാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ മുന്നറിയിപ്പ് സംബന്ധിച്ച പോസ്റ്ററുകൾ രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽ പതിപ്പിച്ചിട്ടാണ് പൊതുജനങ്ങളെ മന്ത്രാലയം ബോധവത്കരിക്കുന്നത്.
ഗർഭിണികൾ, നഴ്സുമാർ, 16 വയസ്സിന് താഴെയുള്ളവർ, ഹൃദയ സംബന്ധമായ രോഗമുള്ളവർ, ഉയർന്ന രക്തസമ്മർദമുള്ളവർ, പ്രമേഹ രോഗമുള്ളവർ, കോഫി അലർജിയുള്ളവർ, കായിക പരിശീലനത്തിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ എനർജി പാനീയങ്ങൾ ഉപയോഗിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പാണ് മന്ത്രാലയം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.