സി​ജി റി​യാ​ദ് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ‘സി-​ഇ​ൻ​ഡ​ക്ഷ​ൻ’ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദി​ശാ​ബോ​ധം ന​ൽ​കി സി​ജി റി​യാ​ദ് ചാ​പ്റ്റ​ർ ‘സി-​ഇ​ൻ​ഡ​ക്ഷ​ൻ’ പ​രി​ശീ​ല​ന ക്യാ​മ്പ്

റി​യാ​ദ്: സെൻറ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ (സി​ജി) റി​യാ​ദ് ചാ​പ്റ്റ​റി​ന് കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച ‘സി-​ഇ​ൻ​ഡ​ക്ഷ​ൻ’ ഏ​ക​ദി​ന പ​രി​ശീ​ല​ന ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ശൈ​ലി​യും പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ഴ​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് അ​വ​രെ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ന്ന​തി​നു​മാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ക്യാ​മ്പ് ഡ​യ​റ​ക്ട​റും സി​ജി റി​യാ​ദ് എ​ച്ച്.​ആ​ർ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ റ​ഷീ​ദ് അ​ലി ഖു​ർ​ആ​ൻ സ​ന്ദേ​ശ​ത്തി​ലൂ​ടെ ക്യാ​മ്പി​ന് തു​ട​ക്കം കു​റി​ച്ചു.

തു​ട​ർ​ന്ന് അ​മീ​ർ​ഖാ​ൻ ഐ​സ് ബ്രേ​ക്കി​ങ്​ സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി. മാ​റു​ന്ന കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള സ്വ​യം പ​രി​വ​ർ​ത്ത​ന​ത്തി​െൻറ ആ​വ​ശ്യ​ക​ത ഊ​ന്നി​പ്പ​റ​ഞ്ഞു​കൊ​ണ്ട് പു​തി​യ വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളെ​ക്കു​റി​ച്ച് സി​ജി റി​യാ​ദ് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ബി.​എ​ച്ച്. മു​നീ​ബ്, ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് ന​വാ​സ് റ​ഷീ​ദ്, മാ​റു​ന്ന തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ലി സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​ജി​യു​ടെ ച​രി​ത്രം, വി​ഷ​ൻ, മി​ഷ​ൻ എ​ന്നി​വ അ​ബ്​​ദു​ൽ അ​സീ​സ് ത​ങ്ക​യ​ത്തി​ലും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളെ​ക്കു​റി​ച്ച് റ​ഷീ​ദ് അ​ലി​യും വി​ശ​ദീ​ക​രി​ച്ചു.

മു​സ്ത​ഫ മാ​ന​ന്തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ നാ​ല് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ഭാ​വി​പ​രി​പാ​ടി​ക​ളെ കു​റി​ച്ചു​ള്ള ആ​ക്ഷ​ൻ പ്ലാ​നു​ക​ൾ ത​യാ​റാ​ക്കി. ടീം ​ക്യാ​പ്റ്റ​ന്മാ​രാ​യ അ​ബ്​​ദു​ൽ ല​ത്തീ​ഫ്, ഷീ​ബ, റി​സ്‌​വാ​ൻ എ​ന്നി​വ​ർ ഓ​രോ ഗ്രൂ​പ്പി​െൻറ​യും പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. സി-​ഇ​ൻ​ഡ​ക്ഷ​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​ഡി​യോ പ്ര​സ​േ​ൻ​റ​ഷ​ൻ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യ അ​ബൂ​ബ​ക്ക​ർ മ​ഞ്ചേ​രി, ഇ​ർ​ഫാ​ന തെ​സ്നി എ​ന്നി​വ​ർ​ക്കും മ​റ്റ് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷു​ക്കൂ​ർ പൂ​ക്ക​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ക്യാ​മ്പ് അം​ഗ​ങ്ങ​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ച​ട​ങ്ങി​ൽ കൈ​മാ​റി. സ​മീ​ർ മാ​ളി​യേ​ക്ക​ൽ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ആ​ക്ഷ​ൻ പ്ലാ​നു​ക​ൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കി മി​ക​ച്ച ഫ​ല​ങ്ങ​ൾ കൈ​വ​രി​ക്ക​ണ​മെ​ന്ന ചെ​യ​ർ​മാ​ൻ ബി.​എ​ച്ച്. മു​നീ​ബി​െൻറ ആ​ഹ്വാ​ന​ത്തോ​ടെ ക്യാ​മ്പ് സ​മാ​പി​ച്ചു.

Tags:    
News Summary - CG Riyadh Chapter 'C-Induction' training camp provides direction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.