മക്കയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളൻറിയർ കോറിന് ഡോക്ടർ ബദീഅബ്ദുൽ റഹീം അനുമോദന സർട്ടിഫിക്കറ്റ് നൽകുന്നു
മക്ക: ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ 2026െൻറ ആഭിമുഖ്യത്തിൽ മക്കയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മക്കയിലെ പ്രമുഖ ആരോഗ്യ സ്ഥാപനമായ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
ഹജ്ജ് സീസണിനോടനുബന്ധിച്ച് തീർത്ഥാടകരുടെ അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി രക്തത്തിെൻറ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം സംഘടിപ്പിച്ചത്. ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നുള്ള വളൻറിയർമാരും സാമൂഹിക പ്രവർത്തകരും സജീവമായി പങ്കെടുത്തു. കഴിഞ്ഞ വർഷങ്ങളിലും ഹാജിമാരുടെ ക്ഷേമത്തിനായി സംഘാടകർ രക്തദാന ക്യാമ്പുകൾ നടത്തിയിരുന്നു.
ഹജ്ജ് വളൻറിയർ കോറിെൻറ ഈ സേവന പ്രവർത്തനത്തെ മാനിച്ച് കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോക്ടർ ബദീ അബ്ദുൽ റഹീം പ്രത്യേക അനുമോദന സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ഹജ്ജ് സേവനത്തിനൊപ്പം മാനവിക ദൗത്യനിർവഹനം കൂടി ഉൾച്ചേർന്ന ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്നും സഹജീവി സ്നേഹത്തിെൻറ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.സമൂഹത്തിൽ രക്തദാനത്തിെൻറ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും ജീവൻ രക്ഷിക്കുന്ന ഈ മഹത്തായ സേവനത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനുമായി വരും ദിവസങ്ങളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഹജ്ജ് വളൻറിയർ ചെയർമാൻ ഹനീഫ അമാനി, കോഓഡിനേറ്റർ ഇസ്ഹാഖ് ഖാദിസിയ, ക്യാപ്റ്റൻ മൊയ്തീൻ കോട്ടോപ്പാടം എന്നിവർ അറിയിച്ചു.
ഹജ്ജ് വളൻറിയർ കോർ ഭാരവാഹികളായ സൽമാൻ വെങ്ങളം, ജമാൽ മുക്കം, അബ്ദുൽ ഹമീദ് ഹാജി പൂക്കോടൻ, ഫഹദ് തൃശൂർ, അലി ഖാൻ കോട്ടക്കൽ, കബീർ ചൊവ്വ, ഷെഫിൻ ആലപ്പുഴ, റാഷിദ് ഹിശാമി മലബാരി, ഫിറോസ് സഅദി, ജാഫർ കരേക്കാട് എന്നിവരും മീഡിയ വിങ് കോഓഡിനേറ്റർ ജുനൈദ് കൊണ്ടോട്ടി, അൻസർ താനാളൂർ, മെഡിക്കൽ ടീം അംഗങ്ങളായ ജംഷാദ്, മൊയ്ദീൻ കോട്ടോപ്പാടം തുടങ്ങിയ മക്കയിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും ക്യാമ്പിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.