ഫാഷിസത്തിനെതിരെ വോട്ട് വിനിയോഗിക്കുക - പ്രവാസി വെൽഫെയർ കൺവെൻഷൻ

ജിദ്ദ: വോട്ടെടുപ്പിന്റെ അവസാന നിമിഷം വരെയും ഫാഷിസത്തിനെതിരെ പൊരുതാനും സമ്മതിദാനാവകാശം കൃത്യമായി ഉപയോഗിക്കാനും പ്രവാസി വെൽഫെയർ സൗദി നാഷനൽ കമ്മറ്റി വിളിച്ചു ചേർത്ത തിരുവനന്തപുരം, തൃശൂർ ലോകസഭ മണ്ഡലം ഓൺലൈൻ കൺവെൻഷൻ വോട്ടർമാരോട് അഭ്യർത്ഥിച്ചു.

തിരുവനന്തപുരത്തെയും തൃശൂരിലെയും യു.ഡി.എഫ് സ്ഥാനർത്ഥികളെ വിജയിപ്പിച്ചു ബി.ജെ.പിയുടെ സീറ്റ് മോഹങ്ങളെ തകർക്കാൻ പ്രവാസികൾ അവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും പ്രേരിപ്പിക്കണമെന്ന് അധ്യക്ഷത വഹിച്ച ദേശീയ പ്രസിഡന്റ് സാജു ജോർജ്ജ് പറഞ്ഞു. കേന്ദ്രകമ്മറ്റിയംഗവും സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റുമായ ഖലീൽ പാലോട് സംസാരിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയടക്കം മുസ്‌ലിം വിരുദ്ധതയും വെറുപ്പും കലർന്ന കാളകൂടം വർഷിക്കുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും രാജ്യതാല്പര്യങ്ങൾ മുൻനിർത്തിയാണ് നാം സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫയർ നാഷണൽ ജനറൽ സെക്രട്ടറി അബ്ദുറഹീം ഒതുക്കുങ്ങൽ സ്വാഗതവും സമാപനവും നിർവ്വഹിച്ചു

Tags:    
News Summary - Vote Against Fascism - Pravasi Welfare Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.