മ്യൂസിക് മെമ്മോറിസ് ആൻഡ് മാജിക്’ പരിപാടിയിൽ ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാമ്മൂടന്‍ ഉപഹാരം നൽകുന്നു
ജുബൈൽ: ‘മ്യൂസിക് മെമ്മോറിസ് ആൻഡ് മാജിക്’ എന്ന ശീർഷകത്തിൽ വോയിസ് ഓഫ് ജുബൈൽ ഒമ്പതാം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കഴിഞ്ഞ ഒമ്പതു വർഷമായി സൗദി കിഴക്കൻ പ്രവിശ്യയിലെ കലാകാരന്മാർക്കും അവരുടെ മക്കൾക്കും കലാപ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണ് വോയിസ് ഓഫ് ജുബൈൽ.
20 ഓളം കുടുംബങ്ങളുമായി റോബിൻസൺ നാടാർ, സരിത ദമ്പതികളുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് വോയിസ് ഓഫ് ജുബൈൽ. ഇന്ന് 80ൽപരം കുടുംബങ്ങൾ കൂട്ടായ്മയിലുണ്ട്.പ്രത്യേക ക്ഷണിതാക്കളായി ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാമ്മൂടൻ, ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ, വനിതാവിഭാഗം പ്രസിഡന്റ് ആഷാ ബൈജു എന്നിവർ പങ്കെടുത്തു. മഞ്ചു ബെൻസൺ പ്രോഗ്രം കോഓഡിനേറ്റർ ആയിരുന്നു. ദിനു ജോസ്, അമ്പിളി ദിനു, മഹേഷ് വിനായക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ധന്യ ഫെബിനും ബെൻസണും അവതാരകരായിരുന്നു. നീതു രാജേഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.