‘വിജയ് ദം ദം ബിരിയാണി’ ഗ്രാൻഡ് ഫിനാലെ: പ്രശംസിച്ച് ‘വേൾഡ് ഷെഫ്സ്’ പ്രസിഡൻറ് തോമസ് എ. ഗുഗ്ലർ
റിയാദ്: ഗൾഫ് മാധ്യമവും മീ ഫ്രണ്ടും സംയുക്തമായി റിയാദ് മലസിലെ ലുലു ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച ‘വിജയ് ദം ദം ബിരിയാണി’ പാചക മത്സരത്തിെൻറ ഗ്രാൻഡ് ഫിനാലെയെ പ്രശംസിച്ച് പ്രശസ്ത ജർമ്മൻ ഷെഫും ‘വേൾഡ് ഷെഫ്സ്’ പ്രസിഡൻറുമായ തോമസ് എ. ഗുഗ്ലർ. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം മത്സരത്തിെൻറ ഘടനയും സംഘാടന മികവും നേരിട്ട് വിലയിരുത്തുകയും പരിപാടികൾ ആസ്വദിക്കുകയും ചെയ്തു.
ഫൈനലിലെത്തിയ മത്സരാർത്ഥികളുടെ സ്റ്റാളുകൾ നേരിട്ട് സന്ദർശിച്ച അദ്ദേഹം, മത്സരത്തിെൻറ നടത്തിപ്പിനെയും വിഭവങ്ങളുടെ മികച്ച നിലവാരത്തെയും പ്രകീർത്തിച്ചു. റിയാദിലെ മികച്ച ജനപങ്കാളിത്തവും കുറ്റമറ്റ ക്രമീകരണങ്ങളും തന്നെ ഏറെ വിസ്മയിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ സംസാരിക്കവെ തോമസ് എ. ഗുഗ്ലർ പറഞ്ഞത്: ‘ലുലുവുമായി ചേർന്ന് നടത്തുന്ന ‘ദം ദം ബിരിയാണി’ പാചക മത്സരത്തിെൻറ ഫൈനലിൽ പങ്കെടുക്കാൻ റിയാദിൽ എത്താനായതിൽ ഏറെ സന്തോഷമുണ്ട്. മികച്ച സംഘാടനം, പങ്കാളിത്തം, വിഭവങ്ങളുടെ നിലവാരം, കൃത്യമായ ക്രമീകരണങ്ങൾ എന്നിവയാണ് ഇവിടെ കാണാൻ സാധിച്ചത്.
ഈ വലിയ വിജയം സാധ്യമാക്കിയ മുഴുവൻ ടീമിനെയും ഓർത്ത് ഞാൻ അഭിമാനിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. വേറിട്ടുനിൽക്കുന്ന ഈ മികച്ച നിലവാരം തുടർന്നും നിലനിർത്താൻ സാധിക്കട്ടെ. 2027-ലെ അടുത്ത എഡിഷനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.’
ഷെഫ് തോമസ് എ. ഗുഗ്ലർ ജർമ്മനിയിൽ നിന്നുള്ള അന്താരാഷ്ട്ര പ്രശസ്തനായ മാസ്റ്റർ ഷെഫും ആഗോള പാചക മേഖലയിലെ പ്രമുഖ വ്യക്തിത്വവുമാണ്.
വേൾഡ് അസോസിയേഷൻ ഓഫ് ഷെഫ്സ് സൊസൈറ്റീസ് (വേൾഡ് ഷെഫ്സ്)-െൻറ പ്രസിഡൻറായി 2016 മുതൽ ചുമതല വഹിക്കുന്നു. ലോകമെമ്പാടുമുള്ള പ്രഫഷനൽ ഷെഫുമാരെയും ദേശീയ ഷെഫ് അസോസിയേഷനുകളെയും ഒരുമിപ്പിക്കുന്ന ആഗോള സംഘടനയാണ് വേൾഡ് ഷെഫ്സ്.
സൗദി അറേബ്യയിലെ പാചക മേഖലയുമായും ഷെഫ് തോമസ് ഗുഗ്ലറിന് അടുത്ത ബന്ധമുണ്ട്. സൗദി അറേബ്യൻ ഷെഫ് അസോസിയേഷൻ (സാർക) രൂപവത്കരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സൗദിയിലെ പാചക വിദ്യാഭ്യാസം, പ്രഫഷനൽ നിലവാരം, അന്താരാഷ്ട്ര പാചക മത്സരങ്ങൾ എന്നിവയുടെ വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.റിയാദ്: ഗൾഫ് മാധ്യമവും മീ ഫ്രണ്ടും സംയുക്തമായി റിയാദ് മലസിലെ ലുലു ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച ‘വിജയ് ദം ദം ബിരിയാണി’ പാചക മത്സരത്തിെൻറ ഗ്രാൻഡ് ഫിനാലെയെ പ്രശംസിച്ച് പ്രശസ്ത ജർമ്മൻ ഷെഫും ‘വേൾഡ് ഷെഫ്സ്’ പ്രസിഡൻറുമായ തോമസ് എ. ഗുഗ്ലർ. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം മത്സരത്തിെൻറ ഘടനയും സംഘാടന മികവും നേരിട്ട് വിലയിരുത്തുകയും പരിപാടികൾ ആസ്വദിക്കുകയും ചെയ്തു.
ഫൈനലിലെത്തിയ മത്സരാർത്ഥികളുടെ സ്റ്റാളുകൾ നേരിട്ട് സന്ദർശിച്ച അദ്ദേഹം, മത്സരത്തിെൻറ നടത്തിപ്പിനെയും വിഭവങ്ങളുടെ മികച്ച നിലവാരത്തെയും പ്രകീർത്തിച്ചു. റിയാദിലെ മികച്ച ജനപങ്കാളിത്തവും കുറ്റമറ്റ ക്രമീകരണങ്ങളും തന്നെ ഏറെ വിസ്മയിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ സംസാരിക്കവെ തോമസ് എ. ഗുഗ്ലർ പറഞ്ഞത്: ‘ലുലുവുമായി ചേർന്ന് നടത്തുന്ന ‘ദം ദം ബിരിയാണി’ പാചക മത്സരത്തിെൻറ ഫൈനലിൽ പങ്കെടുക്കാൻ റിയാദിൽ എത്താനായതിൽ ഏറെ സന്തോഷമുണ്ട്. മികച്ച സംഘാടനം, പങ്കാളിത്തം, വിഭവങ്ങളുടെ നിലവാരം, കൃത്യമായ ക്രമീകരണങ്ങൾ എന്നിവയാണ് ഇവിടെ കാണാൻ സാധിച്ചത്.
ഈ വലിയ വിജയം സാധ്യമാക്കിയ മുഴുവൻ ടീമിനെയും ഓർത്ത് ഞാൻ അഭിമാനിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. വേറിട്ടുനിൽക്കുന്ന ഈ മികച്ച നിലവാരം തുടർന്നും നിലനിർത്താൻ സാധിക്കട്ടെ. 2027-ലെ അടുത്ത എഡിഷനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.’
ഷെഫ് തോമസ് എ. ഗുഗ്ലർ ജർമ്മനിയിൽ നിന്നുള്ള അന്താരാഷ്ട്ര പ്രശസ്തനായ മാസ്റ്റർ ഷെഫും ആഗോള പാചക മേഖലയിലെ പ്രമുഖ വ്യക്തിത്വവുമാണ്.
വേൾഡ് അസോസിയേഷൻ ഓഫ് ഷെഫ്സ് സൊസൈറ്റീസ് (വേൾഡ് ഷെഫ്സ്)-െൻറ പ്രസിഡൻറായി 2016 മുതൽ ചുമതല വഹിക്കുന്നു. ലോകമെമ്പാടുമുള്ള പ്രഫഷനൽ ഷെഫുമാരെയും ദേശീയ ഷെഫ് അസോസിയേഷനുകളെയും ഒരുമിപ്പിക്കുന്ന ആഗോള സംഘടനയാണ് വേൾഡ് ഷെഫ്സ്.
സൗദി അറേബ്യയിലെ പാചക മേഖലയുമായും ഷെഫ് തോമസ് ഗുഗ്ലറിന് അടുത്ത ബന്ധമുണ്ട്. സൗദി അറേബ്യൻ ഷെഫ് അസോസിയേഷൻ (സാർക) രൂപവത്കരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സൗദിയിലെ പാചക വിദ്യാഭ്യാസം, പ്രഫഷനൽ നിലവാരം, അന്താരാഷ്ട്ര പാചക മത്സരങ്ങൾ എന്നിവയുടെ വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.