വി.ഡി. സതീശൻ മുഖ്യമന്ത്രി; ജുബൈലിൽ ഒ.ഐ.സി.സി വിജയാഘോഷം

ജുബൈൽ: കേരളത്തിൽ വി.ഡി. സതീശെൻറ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്നതിെൻറ ഭാഗമായി ജുബൈൽ ഒ.ഐ.സി.സി ആവേശകരമായ വിജയാഘോഷം സംഘടിപ്പിച്ചു. നിരവധി പ്രവർത്തകരും അനുഭാവികളും പങ്കെടുത്ത ചടങ്ങിൽ കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് പ്രവർത്തകർ തങ്ങളുടെ സന്തോഷം പങ്കുവെച്ചത്. ജുബൈൽ ഏരിയ പ്രസിഡൻറ് നജീബ് നസീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വി.ഡി. സതീശെൻറ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾക്ക് ലഭിച്ച ജനവിധിയാണിതെന്ന് യോഗം വിലയിരുത്തി. ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി (സംഘടന) ശിഹാബ് കായംകുളം, വിൽസൺ തടത്തിൽ, വിൽസൺ പാനായിക്കുളം, നസീർ തുണ്ടിൽ, അൻഷാദ് ആദം, എൻ.പി.റിയാസ്, ഷമീം, ആഷിഖ്, വൈശാഖ്, നജീബ് വക്കം, അജ്മൽ ത്വാഹ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു. 

Tags:    
News Summary - V.D. Satheesan Chief Minister; OICC victory celebration in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.