ജിദ്ദ: രാജ്യത്ത് ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ സ്വന്തം പേരിൽനിന്ന് ഒഴിവാക്കാൻ അവസരം വരുന്നു. സൗദി മന്ത്രിസഭ അംഗീകാരം നൽകിയ തീരുമാനം അടുത്ത മാർച്ചോടെ പ്രാബല്യത്തിലാകും. വ്യക്തികളുടെ പേരിലുള്ള സ്വകാര്യ വാഹനങ്ങൾ ഉപയോഗശൂന്യമായാൽ റോഡരികിൽ ഉപേക്ഷിക്കാറുണ്ട്. ഇവയിൽ ഉടമകളില്ലാത്തവ പ്രാദേശിക ഭരണകൂടംതന്നെ നീക്കംചെയ്യും. എന്നാൽ, നമ്പർ പ്ലേറ്റടക്കം രേഖകളുള്ള വാഹനങ്ങൾ ഒഴിവാക്കാൻ വ്യക്തികൾക്ക് ചെലവ് വരാറുണ്ട്. താമസസ്ഥലത്തുനിന്ന് വാഹനങ്ങൾ പൊളിക്കുന്നിടത്തേക്ക് എത്തിക്കാനും പണച്ചെലവുണ്ടാകും. ഇതിനു പുറമെ വാഹനങ്ങളുടെ രേഖ സ്വന്തം ഇഖാമ (റെസിഡൻറ് പെർമിറ്റി)ൽനിന്ന് നീക്കംചെയ്യാനും ഫീസുണ്ടാകും. എന്നാൽ, ഇത്തരത്തിലുള്ള ഫീസൊന്നുമില്ലാതെ തികച്ചും സൗജന്യമായി പഴയ വാഹനങ്ങൾ സ്വന്തം പേരിൽനിന്ന് ഒഴിവാക്കാനാണ് അവസരം വരുന്നത്. അടുത്ത വർഷം മാർച്ച് ഒന്നു മുതൽ ഒരു വർഷത്തേക്കാണ് ഇത്തരത്തിൽ അവസരം. ഈ കാലാവധിക്കുള്ളിൽ വ്യക്തികൾക്ക് രേഖകൾ സമർപ്പിച്ച് വാഹനം സ്വന്തം പേരിൽനിന്ന് ഒഴിവാക്കാം. ഈ വാഹനങ്ങൾ നീക്കം ചെയ്യേണ്ടതുണ്ടെങ്കിൽ അതിെൻറ ചെലവും ഭരണകൂടം വഹിക്കും. ഇതുസംബന്ധിച്ച് ജനങ്ങളെ അറിയിക്കാൻ പ്രത്യേക കാമ്പയിൻ നടത്താനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.