യാം​ബു ഗാ​ർ​ഡി​യ​ൻ​സ് എ​ഫ്.​സി കു​ടും​ബ​സം​ഗ​മ​ം

യാം​ബു ഗാ​ർ​ഡി​യ​ൻ​സ് എ​ഫ്.​സി കു​ടും​ബ സം​ഗ​മം

യാം​ബു: ഗാ​ർ​ഡി​യ​ൻ​സ് എ​ഫ്.​സി വി​പു​ല​മാ​യ കു​ടും​ബ സം​ഗ​മ​വും ആ​ഘോ​ഷ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. എ​ലൈ​റ്റ് എ​ഫ്.​സി യാം​ബു​വി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാം​ബു​വി​ലെ യൂ​റോ​പ്പ് ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ 40 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച 'എ​ലൈ​റ്റ് എ​ന​ർ​ജി​സ​സ് വെ​റ്റ​റ​ൻ​സ് സൂ​പ്പ​ർ ക​പ്പ് 2026' ടൂ​ർ​ണ​മെ​ന്റി​ൽ റ​ണ്ണ​റ​പ്പാ​യ​തി​ലു​ള്ള സ​ന്തോ​ഷ​വേ​ള കൂ​ടി​യാ​യി മാ​റി കു​ടും​ബ​സം​ഗ​മം.

കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളു​മ​ട​ക്കം ധാ​രാ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. അ​ൽ​മ​നാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കാ​പ്പി​ൽ ഷാ​ജി മോ​ൻ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഷൗ​ക്ക​ത്ത് (എ​ച്ച്.​എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ), മ​ൻ​സൂ​ർ ഒ​ഴു​കൂ​ർ (എ​ലൈ​റ്റ് എ​ഫ്.​സി), നാ​സ​ർ മു​ക്കി​ൽ (ആ​ർ.​സി എ​ഫ്.​സി), അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് (ഗ​ൾ​ഫ് മാ​ധ്യ​മം), നി​യാ​സ് യൂ​സു​ഫ് (മീ​ഡി​യ​വ​ൺ) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഗാ​ർ​ഡി​യ​ൻ​സ് എ​ഫ്.​സി ടീ​മി​ൽ മി​ക​വു​റ്റ പ്ര​ക​ട​നം കാ​ഴ്ച്ച​വെ​ച്ച ഇ​സ്‌​മാ​ഈ​ൽ, അ​ബ്ബാ​സ് അ​ലി പാ​റ​ക്ക​ണ്ണി, അം​ജ​ദ് അ​ലി എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ കാ​പ്പി​ൽ ഷാ​ജി മോ​ൻ, നി​യാ​സ് യൂ​സു​ഫ്, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. ശേ​ഖ സി​ജോ ഗാ​ന​മാ​ല​പി​ച്ചു. ജെ​യിം​സ് ഡെ​ൻ​സ​ൺ പു​ന​ലൂ​ർ ഗാ​ർ​ഡി​യ​ൻ​സ് എ​ഫ്.​സി യു​ടെ നാ​ൾ​വ​ഴി​ക​ൾ വി​വ​രി​ച്ച് ഗ​ദ്യ​വാ​യ​ന​യും ആ​യി​ഷ റ​സാ​ഖ് ഖു​ർ​ആ​ൻ പാ​രാ​യ​ണ​വും ന​ട​ത്തി. സി​ദ്ധീ​ഖു​ൽ അ​ക്ബ​ർ ആ​മു​ഖ​ഭാ​ഷ​ണ​വും ഷ​ഫീ​ഖ് സ​ലാ​ഹു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Yambu Guardians F.C. Family Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.