മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് സൗദി-യു.എസ് വിദേശകാര്യ മന്ത്രിമാർ

റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുള്ള ചൊവ്വാഴ്ച അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങൾ കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇവ പരിഹരിക്കുന്നതിനായി നടത്തുന്ന വിവിധ ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതി​െൻറ പ്രാധാന്യവും സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.

Tags:    
News Summary - Saudi, US foreign ministers discuss regional developments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.