കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയുടെ ആദര ഫലകം റിയാദിലെ കേളി കലാസാംസ്കാരിക വേദിക്ക് വേണ്ടി
ഡോ. രാജാറാം കിഴക്കേകണ്ടിയിൽനിന്ന് ഹസ്സൻ കോയ
പാറോപ്പടി ഏറ്റുവാങ്ങുന്നു
റിയാദ്: കോഴിക്കോട് ചേവായൂർ ഡെർമറ്റോളജി ആശുപത്രിയിലെ സേവനം പരിഗണിച്ച് റിയാദിലെ കേളി കലാസാംസ്കാരിക വേദിക്ക് ആശുപത്രി ആദരം. ‘ഹൃദയപൂർവം കേളി’ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണിത്. കുഷ്ഠരോഗ നിർമാർജന വാർഷികാചരണമായ ‘സ്പർശം 2026’നോട് അനുബന്ധിച്ച് ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ആദരം കൈമാറിയത്.
സീനിയർ ഡോക്ടർ ബിജു അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽനിന്നും കേളി മുൻ കേന്ദ്രകമ്മിറ്റി അംഗം ഹസ്സൻ കോയ പാറോപ്പടി ഫലകം ഏറ്റുവാങ്ങി. ആശുപത്രി സൂപ്രണ്ട് അനൂപ് ബാലഗോപാലൻ, നഴ്സിങ് സൂപ്രണ്ട് ലീജ എസ്. ലാൽ, സ്റ്റോർ സൂപ്രണ്ട് രജിത് കുമാർ സംബന്ധിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ അശരണർക്ക് താങ്ങായിനിന്നുകൊണ്ട് ഒരു ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്ത പദ്ധതിയാണ് ‘ഹൃദയപൂർവം കേളി’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.