ജനകീയ കൂട്ടായ്മ ധനസഹായം കൈമാറുന്നു
റിയാദ്: ആരോഗ്യപരമായ ബുദ്ധിമുട്ടിനാൽ ജോലി നഷ്ടപ്പെടുകയും വിസ കാലാവധി അവസാനിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്ത ഉണ്ണി അങ്ങാടിപ്പുറത്തിന് സഹപ്രവർത്തകർ തുണയായി. പ്രവാസ ലോകത്തെ വലിയ പരീക്ഷണം നേരിടുന്ന അദ്ദേഹത്തെ സഹായിക്കുന്നതിനായി സഹപ്രവർത്തകർ ചേർന്ന് ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു. ഈ കൂട്ടായ്മയിലൂടെ സ്വരൂപിച്ച 13,542 റിയാൽ അദ്ദേഹത്തിന് കൈമാറി.
മുഹമ്മദ് അലി ഏകരൂർ, അഷറഫ് രാമനാട്ടുകാര, അഷറഫ് ബാലുശ്ശേരി, ജൈസൽ നന്മണ്ട, മജീദ് നരിക്കുനി, നവാസ് ആലപ്പി, ആബിദ് മുസാഹ്മിയ, സന്തോഷ് കൊലഞ്ചേരി, ഉണ്ണി ആലപ്പുഴ, സാജിം തലശ്ശേരി, വീരാൻ കുട്ടി സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.