പാസ്പോർട്ട് നമ്പറിലെ പൊരുത്തക്കേട്; യാമ്പുവിൽ വീട്ടമ്മ പ്രതിസന്ധിയിൽ

യാമ്പു: ഉദ്യോഗസ്​ഥരുടെ വീഴ്​ച പ്രവാസി വീട്ടമ്മയുടെ നാട്ടിലേക്കുള്ള യാത്ര മുടക്കി. പാസ്പോർട്ട് നമ്പറിലെ പൊരുത്തക്കേടാണ്​ വീട്ടമ്മയെ പ്രതിസന്ധിയിലാക്കിയത്​. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഗുജറാത്ത് സ്വദേശി വിനോദ്‌ കുമാറി​​​െൻറ ഭാര്യ കപൂർ ഭാരതിക്കാണ്​ പുതിയ പാസ്പോർട്ടിൽ വിസ അപ്‌ഡേറ്റ് ചെയ്യാൻ കഴിയാത്തത്​. ജിദ്ദയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി കൊണ്ടോത്ത്‌ വളപ്പിൽ മുഹമ്മദ് കുട്ടിയുടെ പുതിയ പാസ്‌പോർട്ടിൽ വിസ അപ്‌ഡേറ്റ് ചെയ്തപ്പോൾ കപൂർ ഭാരതി വിനോദ് കുമാർ, പാസ്പോർട്ട് നമ്പർ:S 9751196 എന്ന നമ്പറാണ് സിസ്​റ്റത്തിൽ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഗുജറാത്ത് സ്വദേശിനിക്ക് അവരുടെ പാസ്‌പോർട്ടിൽ ശരിയായ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്താൻ കഴിയുന്നില്ല. മുഹമ്മദ് കുട്ടി എന്ന ആളെ കണ്ടെത്തി പാസ്പോർട്ട് ജവാസത്തിൽ ഹാജരാക്കാനാണ് അധികൃതർ അവരോട് ആവശ്യപ്പെടുന്നത്. കുറെ ശ്രമങ്ങൾ നടത്തിയ ശേഷമാണ് മുഹമ്മദ് കുട്ടിയുടെ സ്‌പോൺസറുമായി ബന്ധപ്പെടാൻ ഇവർക്ക് കഴിഞ്ഞത്.
മുഹമ്മദ് കുട്ടി പാസ്പോർട്ട് ജവാസാത്ത് ഓഫീസിൽ ഹാജരാക്കി രേഖകൾ ശരിയാക്കുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് വീട്ടമ്മ. കൊണ്ടോത്ത് വളപ്പിൽ മുഹമ്മദ് കുട്ടി, പാസ്പോർട്ട് നമ്പർ S 9751198 എന്ന വ്യക്തിയുടെ പാസ്പോർട്ടിൽ വിസ അപ്‌ഡേറ്റ് ചെയ്തപ്പോൾ അവസാനത്തെ ഒരക്കം മാറിയതാണ് വിനയായത്. പുതിയ പാസ്പോർട്ടിൽ വിസ അപ്‌ഡേറ്റ് ചെയ്യുമ്പോൾ പാസ്പോർട്ട് നമ്പർ ശരിയായി അപേഡേറ്റ് ചെയ്യുന്നത് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണെന്ന് സാമൂഹ്യ പ്രവർത്തകരും ഈ മേഖലയിൽ ജോലി ചെയ്യുന്നവരും പറഞ്ഞു.
രേഖകളിലെ പിഴവ് മൂലം യാത്രാ പ്രതിസന്ധിയിൽ അകപ്പെടുന്നവർ ഇതുപോലെ പലരുമുണ്ട്. നേരത്തെ തിരൂർ സ്വദേശിയായ മുഹമ്മദ് ശാമിൽ എക്സിറ്റിൽ നാട്ടിൽ പോകാൻ യാമ്പു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സുധീർ കളരിക്കൽ വളപ്പിൽ എന്നൊരാൾ കൂടി ശാമിലി​​​െൻറ പാസ്പോർട്ട് നമ്പറിൽ ഉള്ളതായി അറിഞ്ഞത്. ഒരേ നമ്പറിൽ ഉള്ള രണ്ട് പാസ്‌പോർട്ടുകൾ ആദ്യം ശരിയാക്കാൻ വേണ്ടി വന്ന കാലതാമസത്തിനിടയിൽ ശാമിലി​​​െൻറ എക്സിറ്റി​​​െൻറയും ഇഖാമയുടെയും കാലാവധി കഴിഞ്ഞത് പ്രശ്നം സങ്കീർണമാക്കിയിരുന്നു. കുറെ പ്രയാസങ്ങൾ സഹിച്ച് മാസങ്ങൾക്ക് ശേഷമാണ് ഒടുവിൽ ശാമിൽ നാടണഞ്ഞത്.
പാസ്പോർട്ടുകളിലും മറ്റും രേഖപ്പെടുത്തുന്ന വിവരങ്ങൾ കൈയിൽ കിട്ടുമ്പോൾ തന്നെ പരിശോധിച്ച് ശരിയാണോ എന്ന് ഉറപ്പുവരുത്തിയില്ലെങ്കിൽ വെട്ടിലാവുമെന്നാണ്​ ഇത്​ സൂചിപ്പിക്കുന്നത്​.

Tags:    
News Summary - unmatch in passport number, lady in trouble-saudi arabia-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.