റിയാദ്: സൗദി അറേബ്യയുടെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) സൗദി യൂനിറ്റ് റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽവെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 70 ഓളം പേർ രക്തദാനം ചെയ്തു. രോഗികൾക്ക് അടിയന്തര സാഹചര്യം ഉണ്ടായാൽ ആവശ്യമായ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിൽ സഹായകരമായിരുന്നു ക്യാമ്പെന്ന് സംഘാടകർ പറഞ്ഞു. സൗദി ബ്ലെഡ് ഡൊണേസ് കേരള പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യു.എൻ.എ സൗദി പ്രസിഡന്റ് ഷമീർ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
ഇത്തരം രക്തദാന ക്യാമ്പുകൾ വർഷംതോറും സൗദിയിലെ വിവിധ പ്രദേശങ്ങളിലും ആശുപത്രികളിലും തുടർന്നും സംഘടിപ്പിക്കാനാണ് പദ്ധതിയെന്ന് യു.എൻ.എ നേതൃസംഘം അറിയിച്ചു. രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള നിരവധി ആരോഗ്യബന്ധിത പരിപാടികളും യു.എൻ.എ നടപ്പിക്കുമെന്നും അവർ അറിയിച്ചു. ബിബി ജോയ് പരിപാടി കോഓർഡിനേറ്റ് ചെയ്തു. മൈജോ ജോൺ, ഷമീർ ഷംസുദ്ദീൻ, രഞ്ജു പീച്ചിഞ്ചേരി, ഫെബ മാത്യു, മായ ജയരാജ്, ശ്യാം കുമാർ, നിമിഷ തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സെക്രട്ടറി മാത്യു സ്വാഗതവും ട്രഷറർ ബിബി ജോയ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.