ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, സൗദി ഹജ്ജ്, ഉംറ മന്ത്രാലയ പ്രതിനിധികൾ എന്നിവർ ചേർന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

കേന്ദ്ര പാർലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു ജിദ്ദയിലെത്തി

ജിദ്ദ: കേന്ദ്ര പാർലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു ജിദ്ദയിലെത്തി. ജിദ്ദയിൽ നടക്കുന്ന ഹജ്ജ് കോൺഫറൻസിലും എക്സിബിഷനിലും പങ്കെടുക്കുന്നതിനും ഇന്ത്യ-സൗദി ഉഭയകക്ഷി ഹജ്ജ് കരാറിൽ ഒപ്പുവെക്കുന്നതിനുമായാണ് മന്ത്രി ജിദ്ദയിലെത്തിയത്.

സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ മുതിർന്ന പ്രതിനിധികൾ എന്നിവർ ചേർന്ന് ജിദ്ദ വിമാനത്താവളത്തിൽ മന്ത്രിക്ക് ഊഷ്മളമായ സ്വീകരണം നൽകി.

ഇന്ത്യയിലെ ന്യൂനപക്ഷ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ഈ സന്ദർശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വരാനിരിക്കുന്ന ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുവെപ്പാണ്. ഹജ്ജ് കോൺഫറൻസിലെ പങ്കാളിത്തവും ഉഭയകക്ഷി കരാറിലെ ഒപ്പുവെക്കലും ഇന്ത്യൻ തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Union Minister for Parliamentary Affairs and Minority Welfare Kiren Rijiju arrives in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.