വിദേശികൾക്ക്​ അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്തത്തിൽ ഉംറക്ക്​ കൊണ്ടുവരാൻ അവസരമൊരുങ്ങുന്നു

ജിദ്ദ: സൗദിയിൽ ഇഖാമയുള്ള എല്ലാ വിദേശികൾക്കും തങ്ങളുടെ അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്തത്തിൽ ഉംറക്ക്​ കൊണ്ടുവരാൻ അവസരം. ‘ഗസ്​റ്റ്​ ഉംറ’ എന്ന പദ്ധതിയാണ്​ ഇതിനായി ഹജ്ജ്​ ഉംറ മന്ത്രാലയം ഒരുക്കുന്നത്​. ഉംറ കമ്പനിക ളെ ആശ്രയിക്കാതെ അടുത്ത ബന്ധുക്കളെ അതിഥികളായി കൊണ്ടുവരാം. എന്ന്​ മുതൽ പദ്ധതി നിലവിൽ വരുമെന്ന്​ അധികൃതർ അറിയി ച്ചിട്ടില്ല. ഇങ്ങനെ കൊണ്ടുവരുന്നവരെ എത്ര ദിവസം അതിഥികളായി താമസിപ്പിക്കാമെന്ന കാര്യത്തിലും വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. ഇതനുസരിച്ച് സൗദികള്‍ക്കും സൗദിയിലെ വിദേശികള്‍ക്കും ഉംറ തീർഥാടകരെ സ്വന്തം ഉത്തരവാദിത്തത്തില്‍ കൊണ്ടുവരാനും സ്വീകരിക്കാനുമാകുമെന്ന്​ സൗദി ഹജജ് ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്​ദുല്‍ അസീസ് വസ്സാന്‍ അറിയിച്ചു.

പദ്ധതി പ്രകാരം സൗദി പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും മൂന്നു മുതല്‍ അഞ്ച് ഉംറ തീർഥാടകരെ വരെ അതിഥികളായി കൊണ്ടുവരാം. ഒരു വര്‍ഷത്തിലാണ് ഇത്രയും അതിഥികളെ സ്വീകരിക്കാനാവുക. ഒരുവര്‍ഷത്തിനിടയില്‍ മൂന്ന് തവണ മാത്രമേ ഇത്രയും പേരെ കൊണ്ട്‌ വരാൻ കഴിയൂ. ഒരുവര്‍ഷം കൊണ്ട്‌ വന്നാല്‍ അടുത്ത വര്‍ഷം ഇതേപോലെ ഉംറ അതിഥികളെ കൊണ്ടുവരാം. സൗദികള്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചും സൗദിയില്‍ ജോലിയിലുള്ള വിദേശികള്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമ ഉപയോഗിച്ചുമാണ് തീർഥാടകരെ കൊണ്ടുവരാനാവുക. ഇങ്ങനെ ഒരു വര്‍ഷത്തില്‍ മൂന്ന് തവണ അതിഥികളെ സ്വീകരിക്കാം.

തീർഥാടകര്‍ പുണ്യ നഗരിയിലെത്തി തിരികെ പോകുന്നതു വരെയുള്ള എല്ലാ ഉത്തരവാദിത്തവും കൊണ്ടുവരുന്ന സ്വദേശിക്കൊ വിദേശിക്കൊ ആയിരിക്കും. അതിഥി ഉംറ തീർഥാടകരുടെ യാത്ര, താമസം, ഭക്ഷണം, തിരികെ സ്വദേശത്തേക്ക് മടങ്ങി എന്ന്​ ഉറപ്പുവരുത്തല്‍ എന്നിവയെല്ലാം ആതിഥേയ​​െൻറ ഉത്തരവാദിത്തമാണെന്ന് ഡോ. അബ്​ദുല്‍ അസീസ് വസ്സാന്‍ പറഞ്ഞു. പദ്ധതി നിലവില്‍ വരുന്നതോടെ സൗദിയിലെ വിദേശ തൊഴിലാളികള്‍ക്ക് അവരുടെ ഏറ്റവും അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്തത്തിൽ ഉംറ കർമത്തിന് കൊണ്ടു വരാനാകും. സ്വദേശികള്‍ക്ക് ഉംറ ഗസ്​റ്റായി ആരേയും കൊണ്ടു വരാമെങ്കിലും വിദേശികള്‍ക്ക് അവരുടെ ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രമേ കൊണ്ടുവരാനാകൂ.

Tags:    
News Summary - umrah visa-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.