യാത്രക്കാർക്ക് ജാഗ്രത നിർദേശവുമായി സൗദി വിമാനത്താവളങ്ങൾ; യാത്രക്ക് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെടണം

റിയാദ്/ജിദ്ദ/ദമ്മാം: മേഖലയിലെ സാഹചര്യങ്ങൾ വിമാന സർവിസുകളെ ബാധിക്കുമെന്നതിനാൽ, വിമാനത്താവളങ്ങളിലേക്ക് തിരിക്കുന്നതിന് മുമ്പായി അതത് കമ്പനികളുമായി ബന്ധപ്പെട്ട് യാത്രാവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് വിമാനത്താവള അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു.

റിയാദിലെ കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ്​ അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളം, ദമ്മാമിലെ കിങ്​ ഫഹദ് അന്താരാഷ്​ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ മാനേജ്‌മെന്റുകളാണ് സംയുക്തമായി ഈ നിർദേശം പുറപ്പെടുവിച്ചത്.

വിമാനങ്ങളുടെ സമയക്രമത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും പുതുക്കിയ വിവരങ്ങളെക്കുറിച്ചും അറിയാൻ എയർലൈനുകളുടെയും വിമാനത്താവളങ്ങളുടെയും ഔദ്യോഗിക ചാനലുകൾ നിരന്തരം ശ്രദ്ധിക്കണം. വിമാനത്താവളത്തിൽ എത്തുന്നതിന് കൃത്യമായ സമയം മുമ്പുതന്നെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള അറിയിപ്പുകൾ പിന്തുടരണമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Saudi airports issue cautionary advice to passengers; contact airlines before traveling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.