വിദേശത്തു നിന്നുള്ള ഉംറ വിസ ബുക്കിങ്​ ആരംഭിച്ചു; നിബന്ധനകളും നടപടികളും വിശദീകരിച്ച്​ ഹജ്ജ്, ഉംറ മന്ത്രാലയം

ജിദ്ദ: ഉംറ വിസ ബുക്കിങ്​ നടപടികൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് ഹിഷാം സഈദ്​ പറഞ്ഞു. ഒരു വിദേശ ചാനലിനു നൽകിയ ടെലിഫോൺ അഭിമുഖത്തിനിടയിലാണ്​ ഹജ്ജ്​ ഉംറ മന്ത്രാലയ വക്താവ്​ ഇക്കാര്യം പറഞ്ഞത്​. 2021 ആഗസ്​റ്റ്​ ഒമ്പത്​ (മുഹർറം ഒന്ന്)​ മുതൽ രാജ്യത്തിന് പുറത്തുനിന്നുള്ളവർക്ക് ഉംറക്ക്​ അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്​. കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചായിരിക്കും വിദേശ തീർഥാടകർക്ക്​ ഉംറക്ക് അനുമതി നൽകുക. ഉംറ വിസകൾ, താമസം, പാർപ്പിടം, ഗതാഗതം, ഭക്ഷണം​ എന്നിവ ഉൾപ്പെടുന്ന പാക്കേജുകൾ എന്നിവയുടെ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​.

വിദേശത്ത്​ നിന്ന്​ ഉംറക്കെത്തുന്നവർക്ക്​ നിശ്ചയിച്ച ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകൾ ഹജ്ജ്​ ഉംറ മന്ത്രാലയ വക്താവ്​ വിശദീകരിച്ചു.​ പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്ന്​ കുറഞ്ഞത്​ തീർഥാടകന്​ 18 വയസ്സ്​ പ്രായമുണ്ടാകണമെന്നാണ്​. കൂടാതെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച ഫൈസർ, അസ്ട്രസെനെക്ക, ജോൺസൺ & ജോൺസൺ, മോഡേണ എന്നീ നാല്​ കോവിഡ്​ പ്രതിരോധ വാക്സിനുകളിലൊന്ന്​ സ്വീകരിച്ചിരിക്കണം. കോവിഡ്​ അവസ്ഥ നിലനിൽക്കുന്നതു കാരണം ചില രാജ്യങ്ങളിൽ നിന്ന്​​ സൗദിയിൽ നിന്ന്​ നേരിട്ട്​ പ്രവേശിക്കുന്നതിനു വിലക്ക്​ ഇപ്പോഴും തുടരുകയാണ്.

ഈ രാജ്യങ്ങളിലെ ആളുകൾക്ക്​ അനുവദനീയമായ മറ്റൊരു രാജ്യത്തിലുടെ വരാൻ സാധിക്കും. അവിടെ 14 ദിവസം താമസിക്കുകയും മെഡിക്കൽ പരിശോധനയിൽ കോവിഡില്ലെന്ന്​ സ്ഥിരീകരിക്കുകയും ചെയ്ത ശേഷമായിരിക്കും സൗദിയിലേക്ക്​ പ്രവേശനം നൽകുക. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനാണ്​ ഇങ്ങനെയുള്ള വ്യവസ്ഥകൾ നിശ്ചയിച്ചിരിക്കുന്നത്​. തീർഥാടകർ രാജ്യത്തേക്ക്​ പ്രവേശിക്കുമ്പോഴും തിരിച്ചുപോകുമ്പോഴും ആരോഗ്യവാന്മാരായിരിക്കണം. അതോടൊപ്പം രാജ്യത്തിനകത്തും പുറ​ത്തുമുള്ള പൊതുസുരക്ഷക്കും വേണ്ടിയാ​ണ്​.

രാജ്യം വികസിപ്പിച്ച പദ്ധതികളും സംവിധാനങ്ങളും ഹജ്ജ്​ സീസണിന്റെ വിജയത്തിനു കാരണമായതായും ഹജ്ജ്​ ഉംറ മന്ത്രാലയ വക്താവ്​ പറഞ്ഞു. പൗരന്മാരും രാജ്യത്തെ താമസക്കാരുമായ തീർഥാടകർ ആരോഗ്യ പ്രതി​രോധ മുൻകരുൽ നടപടികൾ പാലിക്കുന്നതിൽ വലിയ ശ്രദ്ധയാണ്​ കാണിച്ചത്​. വൈറസ്​ ബാധയും അതിന്റെ വ്യാപനവും തടയുന്നതിനു വേണ്ട പദ്ധതികളായിരുന്നു ഹജ്ജ്​ വേളയിൽ ആവിഷ്​കരിച്ചിരുന്നതെന്നും ഹജ്ജ്​ ഉംറ മന്ത്രാലയ വക്താവ്​ പറഞ്ഞു.

Tags:    
News Summary - Umrah visa booking from abroad begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.