ജിസാനിൽ യു.ഡി.എഫ് സംഘടിപ്പിച്ച
വിജയാഘോഷപരിപാടിയിൽനിന്ന്
ജിസാൻ: കേരളത്തിലെ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിെൻറ തിളക്കമാർന്ന വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജിസാൻ യു.ഡി.എഫ് കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ജിസാൻ വൈസ് പ്രസിഡന്റ് ജെയ്സൺ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ജനങ്ങൾ യു.ഡി.എഫിന് നൽകിയ വിശ്വാസത്തിെൻറയും വലിയ പിന്തുണയുടെയും പ്രതിഫലനമാണ് ഈ വിജയമെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. ജിലു ബേബി, ഗഫൂർ വാവൂർ, ഷാജി പുളിക്കത്തായത്, ഡോ. മൻസൂർ നാലകത്ത്, ഉസ്മാൻ കോറ്റുമ്പ, സാദിഖ്, ഫൈസൽ മട്ടന്നൂർ, സലാം പെരുമണ്ണ, കബീർ സാംത എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു.
വിജയാഘോഷത്തിെൻറ ഭാഗമായി കേക്ക് മുറിക്കുകയും മധുരപലഹാരമായി പായസം വിതരണം ചെയ്യുകയും ചെയ്തു. കെ.എം.സി.സി ജിസാൻ പ്രസിഡൻറ് ഷംസു പൂക്കോട്ടൂർ സ്വാഗതവും ഷഫീഖ് ഇടശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.