ഉംറ കഴിഞ്ഞ്​ മടങ്ങിയ രണ്ട്​ മംഗലാപുരം സ്വദേശികൾ വാഹനാപകടത്തിൽ മരിച്ചു

റിയാദ്​: ഉംറ കഴിഞ്ഞു മടങ്ങിയ രണ്ട് മംഗലാപുരം സ്വദേശികള്‍ വാഹനാപകടത്തില്‍ മരിച്ചു. മംഗലാപുരം മുല്‍കി സ്വദേശികളായ എമിറേറ്റ് അബ്ദുല്‍ഖാദര്‍, ഭാര്യ പിതാവ് ബാവ എന്നിവരാണ് മരണപെട്ടത്. ദമ്മാം-റിയാദ് ഹൈവേയില്‍ ഖുറൈസിനടുത്ത് വെച്ചാണ് അപകടം.

കുടുംബവുമൊത്ത് ദമ്മാം ജുബൈലില്‍ നിന്നും ഉംറ നിര്‍വ്വഹിക്കാന്‍ പോയതായിരുന്നു. കുടെയുണ്ടായിരുന്ന ഭാര്യ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. രണ്ട് കുട്ടികളെ പരിക്കുകളോടെ ദമ്മാം സ​​െൻറട്രൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ ഖാദര്‍ ഇരുപത്തിയഞ്ച് വര്‍ഷമായി ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ്. ഭാര്യ പിതാവ് ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയില് സന്ദര്‍ശന വിസയില്‍ എത്തിയതായിരുന്നു.

Tags:    
News Summary - Two mangalore native died-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.