പ്രവാസി ഇന്ത്യൻ യുവതിക്ക്​ ‘ക്വീൻ ഓഫ് സബ്​സ്​റ്റൻസ്’ മത്സരത്തിൽ നേട്ടം

ജൂ​ബൈ​ൽ: ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ‘മി​സി​സ് ഇ​ന്ത്യ ക്വീ​ൻ ഓ​ഫ് സ​ബ്​​സ്​​റ്റ​ൻ​സ് 2026’ (സീ​സ​ൺ 15) മ​ത്സ​ര​ത്തി​ൽ ജൂ​ബൈ​ലി​ൽ നി​ന്നു​ള്ള പ​ല്ല​വി സോ​ന​വാ​നെ​ക്ക് മി​ന്നും വി​ജ​യം. ഡ​ൽ​ഹി ഐ.​ടി.​സി വെ​ൽ​ക്കം ഹോ​ട്ട​ലി​ൽ ന​ട​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ ‘സ​ഫ​യ​ർ-2026’ ഡി​വി​ഷ​നി​ൽ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പ് കി​രീ​ട​മാ​ണ് ഇ​വ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ‘ബ്യൂ​ട്ടി വി​ത്ത് എ ​പ​ർ​പ്പ​സ്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ലെ മ​ത്സ​ര​ത്തി​ൽ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന സൗ​ദി​യി​ൽ നി​ന്നു​ള്ള ആ​ദ്യ പ്ര​വാ​സി വ​നി​ത​യാ​ണ് പ​ല്ല​വി.

സൗ​ന്ദ​ര്യ​ത്തോ​ടൊ​പ്പം ബു​ദ്ധി​ശ​ക്തി, നേ​തൃ​പാ​ട​വം, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ മു​ൻ​നി​ർ​ത്തി അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ, ഇ​ന്ത്യ​യി​ൽ നി​ന്നും വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്നി​ലാ​ക്കി​യാ​ണ് ഈ ​നേ​ട്ടം.

23 വ​ർ​ഷ​മാ​യി സൗ​ദി​യി​ലു​ള്ള പ​ല്ല​വി, ത​സ്നി പെ​ട്രോ​കെ​മി​ക്ക​ൽ​സി​ലെ എ​ൻ​ജി​നീ​യ​റാ​യ ഭ​ർ​ത്താ​വി​നും ര​ണ്ട് മ​ക്ക​ൾ​ക്കു​മൊ​പ്പം ജൂ​ബൈ​ലി​ലാ​ണ് സ്ഥി​ര​താ​മ​സം. കാം​ബ്രി​ഡ്ജ് ബോ​ർ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക, സം​രം​ഭ​ക, ന​ർ​ത്ത​കി എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​യാ​യ ഇ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യം കൂ​ടി​യാ​ണ്.

എ​ലൈ​റ്റ് ടോ​സ്റ്റ് മാ​സ്​​റ്റേ​ഴ്സ് ക്ല​ബി​ലെ ചാ​മ്പ്യ​ൻ സ്പീ​ക്ക​റാ​യ ഇ​വ​ർ നൂ​റി​ല​ധി​കം യു​വാ​ക്ക​ൾ​ക്ക് നേ​തൃ​ത്വ പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. സൗ​ദി​യി​ൽ സ്ത്രീ​ക​ൾ​ക്ക് ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​പ്പോ​ൾ അ​ത് ആ​ദ്യ​മാ​യി സ്വ​ന്ത​മാ​ക്കി​യ പ്ര​വാ​സി വ​നി​ത​ക​ളി​ൽ ഒ​രാ​ളാ​ണ്. സൗ​ദി​യി​ലെ ആ​ദ്യ വ​നി​താ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ലും ഇ​വ​ർ പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്. വി​വി​ധ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളി​ൽ വി​ധി​ക​ർ​ത്താ​വാ​യും അ​വ​താ​ര​ക​യാ​യും തി​ള​ങ്ങു​ന്ന പ​ല്ല​വി, ജൂ​ബൈ​ൽ വി​ൻ​റ​ർ കാ​ർ​ണി​വ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളി​ലൂ​ടെ ഇ​ന്ത്യ​ൻ വീ​ട്ട​മ്മ​മാ​രെ ശാ​ക്തീ​ക​രി​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ സ്വ​ന്ത​മാ​യി ഹോ​ട്ട​ൽ ബി​സി​ന​സ് രം​ഗ​ത്തും ഇ​വ​ർ സ​ജീ​വ​മാ​ണ്.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ഫോ​റം പ്ര​വ​ർ​ത്ത​ക​യു​മാ​ണ്. അ​നാ​ഥാ​ല​യ​ങ്ങ​ളു​ടെ​യും വ​യോ​ജ​ന​ങ്ങ​ളു​ടെ​യും ക്ഷേ​മ​ത്തി​നാ​യി സ​മ​യം മാ​റ്റി​വെ​ക്കു​ന്ന പ​ല്ല​വി​യു​ടെ വി​ജ​യം കൂ​ടു​ത​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ഫോ​റം പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ മ​ൽ​പാ​നി പ​റ​ഞ്ഞു. 

Tags:    
News Summary - NRI woman wins accolades in 'Queen of Substance' pageant.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.