റിയാദ്: സൗദി അറേബ്യയിലെയും ഇതര ഗൾഫ് രാജ്യങ്ങളിലെയും സിനിമകൾക്കായി മുതൽമുടക്കാനും ചലച്ചിത്ര നിർമാണം, വിതരണം, വ്യവസായം എന്നിവയിൽ അറബിക് ഉള്ളടക്കത്തിെൻറ ഗുണനിലവാരം ഉയർത്താനും സൗദി അറേബ്യ ‘ബിഗ് ടൈം ഇൻവെസ്റ്റ്മെൻറ് ഫണ്ട്’ സ്ഥാപിക്കുന്നു. ഈജിപ്ത് സന്ദർശനത്തിനിടെ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അറബ് ലോകത്തെ കലാരംഗങ്ങളിലെ ഏറ്റവും വലിയ താരങ്ങൾ ഇതിൽ പങ്കാളികളാവുമെന്നും പൊതുവിനോദ അതോറിറ്റി മുഖ്യസ്പോൺസറായും സാംസ്കാരിക മന്ത്രാലയം സഹ സ്പോൺസറായും ഫണ്ടിലേക്ക് സംഭാവന നൽകുമെന്നും ആലുശൈഖ് വിശദീകരിച്ചു. സിലത് സ്റ്റുഡിയോ, അൽവാസാഇൽ എസ്.എം.സി, അൽആലമിയ, റൊട്ടാന ഓഡിയോ ആൻഡ് വിഷ്വൽ, ബെഞ്ച്മാർക്ക്, പിസ്ക്വയർ ആർട്ടിസ്റ്റിക് പ്രൊഡക്ഷൻ എന്നീ ചലച്ചിത്ര മേഖലയിൽ വിദഗ്ധരടങ്ങിയ പ്രമുഖ കമ്പനികളുടെ പിന്തുണയും ഇതിനുണ്ടാകും.
ആദ്യ ഘട്ടത്തിൽ സൗദി, ഗൾഫ്, അറബ് സിനിമകളിൽ നിക്ഷേപം നടത്താനാണ് ഫണ്ട് ലക്ഷ്യമിടുന്നതെന്നും ആലുശൈഖ് പറഞ്ഞു.
ഇൗജിപ്ത് സന്ദർശനവേളയിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള വിനോദ-കലാ പ്രസ്ഥാനത്തെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ പൊതു-സ്വകാര്യ മേഖലകളിലെ നിരവധി ഉദ്യോഗസ്ഥരുമായി ആലുശൈഖ് ചർച്ചനടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.