ആശംസകളുമായി ഉർദുഗാ​ൻ

റിയാദ്​: സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി നിയമിതനായ അമീർ മുഹമ്മദ്​ ബിൻ സൽമാന്​ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാ​​​െൻറ ആശംസകൾ. അമീർ മുഹമ്മദിനെ ഫോണിൽ വിളിച്ച ഉർദുഗാൻ പുതിയ സ്​ഥാനലബ്​ധിയിൽ അദ്ദേഹത്തെ അഭിനന്ദിച്ചു. സൽമാൻ രാജാവുമായും അദ്ദേഹം സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഉൗട്ടിയുറപ്പിക്കുന്നതിനെ കുറിച്ചും മേഖലയിലെ സംഭവവികാസങ്ങളെ കുറിച്ചും നേതാക്കൾ ചർച്ച ചെയ്​തു. ഖത്തർ പ്രതിസന്ധിയെ കുറിച്ചും ചർച്ചയുണ്ടായി.
അതിനിടെ, അടുത്തമാസം ജർമനിയിലെ ഹാംബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ വെച്ച്​ സൽമാൻ രാജാവും ഉർദുഗാനും കൂടിക്കാഴ്​ച നടത്തുമെന്ന്​ ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 
 

Tags:    
News Summary - turkey president erdogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.